ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; പല നഗരങ്ങളിലും ഗുണനിലവാര സൂചിക 'വളരെ മോശം'വിഭാഗത്തില്‍

ഡൽഹിയിലെ മിക്ക സ്ഥലങ്ങളും വായു ഗുണനിലവാര സൂചിക 'വളരെ മോശം'വിഭാഗത്തിൽ എത്തി. ആനന്ദ് വിഹാറിൽ വായുഗുണനിലവാര സൂചിക വളരെ മോശം വിഭാഗവും കടന്ന് 445ൽ എത്തി

Update: 2024-10-20 08:36 GMT

ന്യൂഡല്‍ഹി: ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക മുന്നൂറ് കടന്നു. ഹരിയാനയിലും പഞ്ചാബിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് പ്രധാന പ്രതിസന്ധി. 

അയൽ സംസ്ഥാനങ്ങളിലെ കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത്, കാലാവസ്ഥാ മാറ്റം, ഫാക്‌ടറികളിലെയും വാഹനങ്ങളുടെയും പുക എന്നിവയാണ് ഡൽഹിയിലെ വായു മലിനീകരണത്തിന് പ്രധാന കാരണം. ഡൽഹിയിലെ മിക്ക സ്ഥലങ്ങളും വായു ഗുണനിലവാര സൂചിക 'വളരെ മോശം'വിഭാഗത്തില്‍ എത്തി. ആനന്ദ് വിഹാറില്‍ വായുഗുണനിലവാര സൂചിക വളരെ മോശം വിഭാഗവും കടന്ന് 445ല്‍ എത്തി.

Advertising
Advertising

വായു മലിനീകരണത്തിന് പുറമേ യമുന നദിയിലെ വിഷപ്പതയിലും ജനങ്ങൾ ആശങ്കയിലാണ്.സമീപത്തെ ഫാക്ടറികളില്‍ നിന്നുള്ള രാസമാലിന്യങ്ങൾ യമുനയിലേക്ക് പുറന്തള്ളുന്നതാണ് വിഷപതയുടെ പ്രധാനകാരണം. അതേസമയം വിഷപ്പതയില്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്.

ഹരിയാനയും യുപിയും ശുദ്ധീകരിക്കാത്ത മലിന ജലം ഒഴുക്കിവിടുന്നതാണ് യമുനയെ നശിപ്പിക്കുന്ന്‌ വെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. എന്നാൽ പത്ത് വര്‍ഷമായി ഡൽഹി ഭരിക്കുന്ന ആം ആദ്മി സര്‍ക്കാര്‍ യമുനയെ ശുചീകരിക്കാത്തതാണ് പ്രശ്‌നമെന്ന് ബിജെപിയും പ്രതികരിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News