കാക്കിക്കുള്ളിലെ നർത്തകൻ; സ്റ്റേജിൽ പാട്ടിനൊപ്പം യൂണിഫോമിൽ വൻ ഡാൻസുമായി പൊലീസ് ഉദ്യോ​ഗസ്ഥൻ

ഒരു ബന്ധുവിന്റെ കല്യാണനിശ്ചയ ചടങ്ങിലായിരുന്നു കൂളിങ് ​ഗ്ലാസ് വച്ച് പൊലീസുകാരന്റെ പാട്ടും ഡാൻസും.

Update: 2022-12-20 10:02 GMT

ന്യൂഡൽഹി: സ്റ്റേജിൽ കയറി പാട്ടിനൊപ്പം യൂണിഫോമിൽ വൻ ഡാൻസുമായി പൊലീസ് ഉദ്യോ​ഗസ്ഥൻ. ‍‍ഡൽഹിയിലെ നാരായണ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശ്രീനിവാസാണ് ഒരു കുടുംബ പരിപാടിക്ക് സ്റ്റേജിൽ കയറി ബന്ധുവായ സ്ത്രീക്കൊപ്പം ഡാൻസ് കളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ പൊലീസുകാരനെതിരെ നടപടിക്കൊരുങ്ങുകയാണ് മേലു​ദ്യോ​ഗസ്ഥർ.

ഗഗൻദീപ് കൗറിന്റെ ഹരിയാൻവി ഗാനമായ "മേരാ ബാലം താനേദാർ ചലാവേ ജിപ്സി" എന്ന ​ഗാനത്തിനൊപ്പമാണ് പൊലീസുകാരൻ ചുവടുവച്ചത്. ഒരു ബന്ധുവിന്റെ കല്യാണനിശ്ചയ ചടങ്ങിലായിരുന്നു കൂളിങ് ​ഗ്ലാസ് വച്ച് പാട്ടും ഡാൻസും. പൊലീസ് ഉദ്യോ​ഗസ്ഥന്റെ ഡാൻസ് ചിലർ മൊബൈലിൽ പകർത്തിയപ്പോൾ കൈ കൊട്ടിയും നോട്ടുകൾ എറിഞ്ഞുകൊടുത്തുമാണ് കൂടെ നിന്നവർ പിന്തുണ നൽകിയത്.

Advertising
Advertising

ചടങ്ങിനായി അവധിയെടുത്ത ഉദ്യോ​ഗസ്ഥൻ, ഈ പാട്ടിന് ഡാൻസ് ചെയ്യാനായി മാത്രം യൂണിഫോം അണിഞ്ഞെത്തുകയായിരുന്നു. പൊലീസുകാരനായ കാമുകനെ കുറിച്ച് ഒരു സ്ത്രീ വിവരിക്കുന്നതാണ് "ബാലം താനേദാർ" ​ഗാനം. മറ്റ് ചില പൊലീസുകാരും ഇദ്ദേഹത്തോടൊപ്പം സ്റ്റേജിൽ ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാം.

വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് യൂണിഫോമിന്റെ അന്തസിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തി. സ്റ്റേഷൻ ഇൻചാർജിന്റെ പെരുമാറ്റത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ടെന്നും ഇയാൾക്കെതിരെ നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News