ഭാര്യയെ കൊന്ന് മൃതദേഹം ശുചിമുറിയില്‍ ഒളിപ്പിച്ചു; പിറ്റേന്ന് ഭര്‍ത്താവിന്‍റെ കുറ്റസമ്മതം, അറസ്റ്റ്

മൃതദേഹം ഒളിപ്പിച്ചതിനു ശേഷം പിറ്റേന്ന് ഭൽസ്വ ഡയറി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു

Update: 2022-06-20 03:39 GMT

ഡല്‍ഹി: ഡല്‍ഹിയില്‍ യുവാവ് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ബാത്റൂമില്‍ ഒളിപ്പിച്ചു. ഡൽഹി കപിൽ വിഹാർ നിവാസിയായ വിജയ് (38) ആണ് ശനിയാഴ്ച ഭാര്യ സന്തോഷി ദേവിയെ കൊലപ്പെടുത്തിയത്. മൃതദേഹം ഒളിപ്പിച്ചതിനു ശേഷം പിറ്റേന്ന് ഭൽസ്വ ഡയറി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ദേവിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിജയിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതി മറ്റൊരു സ്ത്രീയെ മുന്‍പ് വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇതില്‍ നാല് മക്കളുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിനിടെയാണ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ദേവിയെ കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. ഇതോടെ ആദ്യഭാര്യ വിജയിനെ ഉപേക്ഷിക്കുകയും ചെയ്തു. മരിച്ച സന്തോഷിക്കും മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു ദേവിയുടെ താമസം. വിവാഹമോചിതരായ വിജയും ദേവിയും പിന്നീട് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്.

കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. ജൂൺ 17ന് വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷിയും വിജയും തമ്മില്‍ രാത്രി 11.30ഓടെ വഴക്കുണ്ടായി. കുട്ടികളെല്ലാം താഴത്തെ നിലയിലും വിജയും സന്തോഷിയും ടെറസിലുമാണ് കിടന്നിരുന്നത്. വഴക്ക് രൂക്ഷമായപ്പോള്‍ വിജയ് സന്തോഷിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം മൃതദേഹം ബാത്റൂമില്‍‌ ഒളിപ്പിച്ചെങ്കിലും പിന്നീട് പൊലീസിനെ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News