ഡൽഹി മെട്രോയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; മുഖ്യ പ്രതി പിടിയിൽ

ഡൽ​ഹിയിലെ അഞ്ചു സ്റ്റേഷനുകളിലാണ് ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത് ഉണ്ടായിരുന്നത്.

Update: 2023-08-31 09:45 GMT
Editor : anjala | By : Web Desk

ഡൽഹി: ഡൽഹി മെട്രോയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് മുഖ്യ പ്രതി പഞ്ചാബിൽ പിടിയിൽ. സിഖ് ഫോർ ജസ്റ്റിസ് സംഘടന പ്രവർത്തകനാണ് പിടിയിലായത്. നാലു ദിവസങ്ങൾക്കു മുൻപായിരുന്നു ദില്ലി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഡൽ​ഹിയിലെ അഞ്ചു സ്റ്റേഷനുകളിലാണ് ചുവരെഴുത്ത് ഉണ്ടായിരുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20ക്ക് എതിരെയും ചുവരെഴുത്തിൽ പരാമർശം ഉണ്ടായിരുന്നു. തുടർന്ന് ഡൽഹി പൊലീസ് സുരക്ഷ ശക്തമാക്കി.

ശിവജി പാർക്, മാദിപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ് എന്നീ സ്റ്റേഷനുകളിലേ ചുവരെഴുത്ത് ദൃശ്യങ്ങൾ ഖലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചുവരെഴുത്തുകൾ മായ്ച്ച പൊലീസ് സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായി കണക്കാക്കി അന്വേഷണം ആരംഭിച്ചിരുന്നു. ഖലിസ്ഥാൻ രാജ്യം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും സർക്കാരിനെതിരെയുമായിരുന്നു ചുവരെഴുത്തുകൾ. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News