സുനന്ദ പുഷ്‌കർ കേസ്: തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയിൽ

15 മാസങ്ങൾക്ക് ശേഷമാണ് നടപടി ആവശ്യപ്പെടുന്നത്

Update: 2022-12-01 16:01 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: സുനന്ദ പുഷ്‌കർ കേസിൽ ശശി തരൂരിന് എതിരെ ഡൽഹി പൊലീസ്. തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡൽഹി പൊലീസ് ഹൈക്കോടതിയിൽ. കഴിഞ്ഞ വർഷം വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡൽഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പീൽ സമർപ്പിക്കേണ്ട കാലപരിധി കഴിഞ്ഞെന്നും 15 മാസങ്ങൾക്ക് ശേഷമാണ് വിധിയെ ചോദ്യം ചെയ്യുന്നതെന്നും തരൂരിന് വേണ്ടി ഹാജരായ അഭിഭാഷകനായ വികാസ് പഹ്വ ചൂണ്ടിക്കാട്ടി.

അപ്പീൽ ഫയൽ ചെയ്യാനുള്ള സമയപരിധി കഴിഞ്ഞതിന് ശേഷമാണ് പൊലീസ് കോടതിയെ സമീപിച്ചത്. ഡൽഹി പൊലീസിന്റെ ഹരജിയിൽ കോടതി തരൂരിന് നോട്ടീസ് അയച്ചു. ഹരജി ഫെബ്രുവരി 7 ന് വീണ്ടും പരിഗണിക്കും

Advertising
Advertising

2014 ജനുവരി 17-ന് ഡൽഹിയിലെ ഒരു ആഡംബര ഹോട്ടലിലെ സ്യൂട്ടിൽ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകക്കുറ്റം ചുമത്തി  2015 ജനുവരി 1ന് ഡൽഹി പൊലീസ് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീടാണ് ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീവകുപ്പുകള്‍ പ്രകാരം തരൂരിനെതിരെ  കേസെടുത്തത്. തുടര്‍ന്ന് തരൂരിനെ  കുറ്റവിമുക്തനാക്കുകയും പ്രതിപ്പട്ടികയില്‍ നിന്ന് തരൂരിനെ ഒഴിവാക്കുകയും ചെയ്തുകൊണ്ട് ഡല്‍ഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടത്. കുറ്റംചുമത്താനുള്ള തെളിവുകൾ ശശി തരൂരിനെതിരെയില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News