ഡൽഹിയിലെ വായു മലിനീകരണം; കേന്ദ്രസർക്കാർ വിളിച്ച യോഗം ഇന്ന്

സുപ്രിം കോടതി നിർദേശം അനുസരിച്ചാണ് യോഗം വിളിച്ചിട്ടുള്ളത്

Update: 2021-11-16 01:19 GMT

ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനു പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച യോഗം ഇന്ന് ചേരും. സുപ്രിം കോടതി നിർദേശം അനുസരിച്ചാണ് യോഗം വിളിച്ചിട്ടുള്ളത്. വായു ഗുണനിലവാര കമ്മീഷൻ ചെയർമാൻ എം.എം കുട്ടിയുടെ നേതൃത്വത്തിൽ ആണ് യോഗം ചേരുക. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര പരിസ്ഥിതി സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എന്നിവരും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തിൽ പങ്കെടുക്കും.

യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ വൈകിട്ട് അറിയിക്കാൻ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്‍റെ നിർദേശം. ലോക്ഡൗൺ നടപ്പിലാക്കാൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. നഗരത്തിൽ ഉള്ള പ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണമെന്നും ഇതുവരെ ഒരു തീരുമാനവും ഉണ്ടാവാത്തത് നിരാശജനകമാണെന്നും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. രൂക്ഷ വിമർശനമാണ് ഡൽഹി സർക്കാരിനെതിരെ സുപ്രിം കോടതി ഉന്നയിച്ചത്. ഡൽഹി സർക്കാർ പിരിക്കുന്ന നികുതി പണത്തിൽ അന്വേഷണം നടത്തേണ്ടി വരുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News