കര്‍ഷകസമരത്തില്‍ പാക് ഏജന്‍സികളുടെ അട്ടിമറിശ്രമമെന്ന് റിപ്പോര്‍ട്ട്; ഡല്‍ഹിയില്‍ മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

കര്‍ഷക സമരം ഏഴ് മാസം പിന്നിടുന്നതിന്റെ ഭാഗമായി ഇന്ന് മുഴുവന്‍ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

Update: 2021-06-26 04:58 GMT
Advertising

കര്‍ഷക സമരത്തിന്റെ മറവില്‍ പാക് ഏജന്‍സികളുടെ അട്ടിമറി ശ്രമമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിമാനത്താവളങ്ങളിലും ഡല്‍ഹി മെട്രോ സ്‌റ്റേഷനിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ സി.ഐ.എസ്.എഫിനും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഡല്‍ഹി മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശ്വവിദ്യാലയ, സിവില്‍ ലൈന്‍സ്, വിധാന്‍ സഭ എന്നീ സ്‌റ്റേഷനുകളാണ് താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത്.

കര്‍ഷക സമരം ഏഴ് മാസം പിന്നിടുന്നതിന്റെ ഭാഗമായി ഇന്ന് മുഴുവന്‍ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ മുതലാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്.

കര്‍ഷകസമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ഗവര്‍ണര്‍മാര്‍ക്ക് മെമോറണ്ടം കൈമാറും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മെമ്മോറണ്ടത്തിന്റെ കോപ്പി കൈമാറുമെന്ന് ഭാരതീയ കിസാന്‍ യൂണിറ്റ് അഖിലേന്ത്യാ പ്രസിഡന്റ് നരേഷ് ടിക്കായത്ത് പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News