നിരന്തരം തകരാറുകൾ: സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എയുടെ നോട്ടീസ്‌

പതിനെട്ടു ദിവസത്തിനിടെ എട്ട് സാങ്കേതിക തകരാറുകളാണ് സ്പൈസ് ജെറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Update: 2022-07-07 03:19 GMT

ന്യൂഡല്‍ഹി: സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) കാരണം കാണിക്കൽ നോട്ടീസ് നൽകി. വിമാനങ്ങൾ നിരന്തരം തകരാറ് മൂലം തിരിച്ചിറക്കിയിരുന്നു. പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. പതിനെട്ടു ദിവസത്തിനിടെ എട്ട് സാങ്കേതിക തകരാറുകളാണ് സ്പൈസ് ജെറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ദുബൈക്ക് പുറപ്പെട്ട ദില്ലിയിൽ നിന്നുള്ള വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയതടക്കമുള്ള വിഷയങ്ങൾ നേരത്തെ തന്നെ ഡിജിസിഎയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. 1937-ലെ എയര്‍ ക്രാഫ്റ്റ് നിയമം അനുശാസിക്കുംവിധത്തില്‍ സുരക്ഷിതവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടെന്ന് നോട്ടീസില്‍ പറയുന്നു.

Advertising
Advertising

ചൊവ്വാഴ്ച ചൈനയിലെ ചോങ് ക്വിങ്ങിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റിന്‍റെ ചരക്ക് വിമാനം കൊല്‍ക്കത്തയിലേക്ക് തിരിച്ചുപറന്നിരുന്നു. വിമാനത്തിന്റെ വെതര്‍ റഡാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റുമാര്‍ക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ചൊവ്വാഴ്ച തന്നെ മറ്റു രണ്ടുവിമാനങ്ങളിലും സാങ്കേതിക തകരാറുകള്‍ കണ്ടെത്തുകയും നിലത്തിറക്കുകയും ചെയ്തിരുന്നു. ജൂലൈ രണ്ടിന് ജബല്‍പുറിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം, കാബിനില്‍നിന്ന് പുകയുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയില്‍ തിരിച്ചിറക്കിയിരുന്നു. വിമാനം അയ്യായിരം അടി ഉയരത്തില്‍ പറക്കവേയാണ് പുകയുയര്‍ന്നത് കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നത്. 

അതേസമയം  യാത്രക്കാരുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും, സുരക്ഷയെ ബാധിക്കുന്ന ചെറിയ സംഭവങ്ങളിലും കർശനമായ അന്വേഷണവും നടപടിയുമുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ട്വിറ്ററില്‍ കുറിച്ചു.

Summary- DGCA issues notice to SpiceJet: 'Failed to establish safe, efficient and reliable air services'

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News