മെയിൻപുരി ഉപതെരഞ്ഞെടുപ്പ്: ഡിംപിൾ യാദവ് 2,31,955 വോട്ടുകൾക്ക് മുന്നിൽ

മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്നാണ് മെയിൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിൾ യാദവ്.

Update: 2022-12-08 09:49 GMT
Advertising

ലഖ്‌നോ: ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ് 2,31,955 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. ബി.ജെ.പിയുടെ രഘുരാജ് സിങ് ഷാക്യയാണ് ഇവിടെ എതിർ സ്ഥാനാർഥി. മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്നാണ് മെയിൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിൾ യാദവ്.

ബിഹാറിലെ കുർഹാനി നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പിയുടെ കേദാർ പ്രസാദ് ഗുപ്ത വിജയിച്ചു. അതേസമയം രാജസ്ഥാനിലെ സർദാർഷഹർ, ഛത്തീസ്ഗഡിലെ ഭാനുപ്രതാപൂർ അസംബ്ലി മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളാണ് ലീഡ് ചെയ്യുന്നത്.

സമാജ്‌വാദി പാർട്ടിയുടെ മുസ്‌ലിം മുഖമായ അസം ഖാന്റെ രാംപൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി ആകാശ് സക്‌സേനയാണ് ലീഡ് ചെയ്യുന്നത്. അസം ഖാന്റെ വിശ്വസ്തനായ എസ്.പി സ്ഥാനാർഥി അസിം രാജ 3161 വോട്ടുകൾക്ക് പിന്നിലാണ്. ഒഡീഷയിലെ പദംപൂർ നിയമസഭാ മണ്ഡലത്തിൽ ബിജു ജനതാദളിന്റെ ബർഷ സിങ് 89,465 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. യു.പിയിലെ കടൗലി നിയമസഭാ മണ്ഡലത്തിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥി മദൻ ഭയ ആണ് ലീഡ് ചെയ്യുന്നത്.

Tags:    

Similar News