നാല് വർഷ ബിരുദ പഠനം പൂർത്തിയാക്കുന്നവര്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം നല്‍കും: യു.ജി.സി

75 ശതമാനത്തിലധികം മാർക്ക് നേടുന്ന വിദ്യാർഥികൾക്കായിരിക്കും യോഗ്യത

Update: 2022-12-15 10:29 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: നാല് വർഷ ബിരുദ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം അനുവദിക്കുമെന്ന് യുജിസി. നാല് വർഷ കോഴ്‌സ് പൂർണമായി നടപ്പാക്കുന്നത് വരെ 3 വർഷ ബിരുദ കോഴ്‌സ് തുടരുമെന്നും യുജിസി അറിയിച്ചു. ഇന്ന് പുറത്തിറക്കിയ പി.എച്ച്.ഡി പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങളെകുറിച്ചുള്ള നോട്ടിഫിക്കേഷനിലാണ് ഇത്തരത്തിൽ മാറ്റം വരുത്തിയത്.

ബിരുദം പൂർത്തിയാക്കുകയും 75 ശതമാനത്തിലധികം മാർക്ക് നേടുകയും ചെയ്ത വിദ്യാർഥികൾക്കാണ് നേരിട്ട് പി.എച്ച്.ഡി പ്രവേശനം അനുവദിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി രാജ്യത്തെ ബിരുദ കോഴ്സുകളുടെ ദൈർഘ്യം നാല് വർഷമാക്കിയത്.

തുടക്കത്തിൽ ഇക്കണോമിക്സ്, ഫിസിക്സ്, കൊമേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബയോളജിക്കൽ സയൻസ് അടക്കമുള്ള വിഷയങ്ങളിലാകും തുടക്കത്തിൽ പദ്ധതി നടപ്പാക്കുകയെന്നാണ് വിവരം. ആദ്യ വർഷം ഈ വിഷയങ്ങളിൽ പഠിച്ച് തുടർന്ന് നാലാം വർഷത്തിൽ ഒരു പ്രധാന വിഷയത്തിൽ പഠനം കേന്ദ്രീകരിക്കുന്നതാണ് രീതി.  നാലുവർഷ ബിരുദകോഴ്‌സ് പൂർത്തിയാക്കാനുള്ള അന്തിമകാലാവധി ഏഴുവർഷമാണെന്ന് യു.ജി.സി. അറിയിച്ചിട്ടുണ്ട്. എന്നാൽ നാല് വർഷ ബിരുദകോഴ്സ് എന്ന് പൂർണമായി നടപ്പിൽ വരുത്തുമെന്ന് അന്തിമതീരുമാനമായിട്ടില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News