ഡിഎംകെ മുന്നണി സീറ്റ് വിഭജന ചർച്ച തുടങ്ങി; മുസ്‌ലിം ലീഗുമായി ചർച്ച നടത്തി

അഞ്ച് സീറ്റ് ചോദിച്ചെന്ന് ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു

Update: 2026-02-22 10:43 GMT

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണി സീറ്റ് വിഭജന ചർച്ച തുടങ്ങി. മുസ്‌ലിം ലീഗുമായി ഡിഎംകെ നേതാക്കൾ നടത്തി. പുതിയ പാർട്ടികൾ സഖ്യത്തിന്റെ ഭാഗമായതിനാൽ സീറ്റ് വിട്ടുനൽകേണ്ടിവരുമെന്ന് ഡിഎംകെ ലീഗിനെ അറിയിച്ചു.

അഞ്ച് സീറ്റ് ചോദിച്ചെന്ന് ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ പറഞ്ഞു. രണ്ട് സീറ്റ് നൽകാമെന്നാണ് ഡിഎംകെ അറിയിച്ചത്. കുറഞ്ഞത് നാല് സീറ്റെങ്കിലും വേണമെന്നാണ് ലീഗ് നിലപാട്. ചർച്ച തുടരുമെന്ന് ഖാദർ മൊയ്തീൻ പറഞ്ഞു. കഴിഞ്ഞതവണ മൂന്ന് സീറ്റിലാണ് ലീഗ് മത്സരിച്ചത്.

ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെ ഖാദർ മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുഴഞ്ഞുവീണ ഖാദർ മൊയ്തീന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News