ഡി.എം.കെയുടെ ഡൽഹി ഓഫീസ് ഉദ്ഘാടനം ഇന്ന്; പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും

അണ്ണാ കലൈഞ്ജര്‍ അറിവാലയം എന്നാണ് ഡൽഹി ഡി.ഡി.യു മാർഗിലെ ഡിഎംകെയുടെ ഓഫീസിന്‍റെ പേര്

Update: 2022-04-02 02:03 GMT
ഡല്‍ഹി: ഡി.എം.കെയുടെ ഡൽഹി ഓഫീസ് ഉദ്ഘാടനം ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർവഹിക്കും. സോണിയ ഗാന്ധി, മമതാ ബാനർജി,സീതാറാം യെച്ചൂരി തുടങ്ങി പ്രധാന പ്രതിപക്ഷ നേതാക്കൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ടെങ്കിലും ചടങ്ങിന് എത്തിയേക്കില്ല.


അണ്ണാ കലൈഞ്ജര്‍ അറിവാലയം എന്നാണ് ഡൽഹി ഡി.ഡി.യു മാർഗിലെ ഡിഎംകെയുടെ ഓഫീസിന്‍റെ പേര്. ചെന്നൈ ആസ്ഥാന മന്ദിരത്തിന്‍റെ പേര് അണ്ണാ അറിവാലയം എന്നാണ്. അതിനൊപ്പം കരുണാനിധിയുടെ പേരുകൂടി ചേര്‍ത്താണ് അണ്ണാ കലൈഞ്ജര്‍ അറിവാലയം എന്ന് പേരിട്ടിരിക്കുന്നത്. പാർട്ടി രൂപീകരിച്ച രണ്ട് പ്രധാന നേതാക്കളുടെ പേരിൽ ഡൽഹിയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ മുന്നേറ്റം ലക്ഷ്യം വെക്കുകയാണ് ഡി.എം.കെ.

2013ൽ കേന്ദ്രസർക്കാർ അനുവദിച്ച സ്ഥലത്താണ് ഓഫീസ് നിർമിച്ചിരിക്കുന്നത്. തമിഴ് സംസ്കാരത്തിന് അനുസരിച്ചാണ് നിർമാണപ്രവർത്തനങ്ങൾ. പ്രാദേശിക പാര്‍ട്ടി ആയിരുന്നിട്ട് കൂടി ലോക് സഭയിലെ അംഗബലത്തില്‍ മൂന്നാമതാണ് ഡി.എം.കെ,, പ്രവര്‍ത്തകരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു രാജ്യതലസ്ഥാനത്ത് പാര്‍ട്ടിക്ക് ഒരു ഓഫീസ് വേണമെന്നത്. ആ ആഗ്രഹമാണ് സാധ്യമായിരിക്കുന്നത്. വൈകുന്നേരം അഞ്ചു മണിക്കാണ് ഉദ്ഘാടന ചടങ്ങ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News