ക്ലിനിക്ക് തുറക്കാൻ താമസം; ഡോക്ടറെ വീട്ടിൽ കയറി തല്ലി രോഗികൾ

കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയായിരുന്ന ഡോക്ടർ ക്ലിനിക്കിന്റെ വാതിലിൽ ആരോ ഉച്ചത്തിൽ മുട്ടുന്നത് കേട്ടാണ് പുറത്തേക്ക് ഇറങ്ങിയത്

Update: 2022-09-11 06:49 GMT
Editor : banuisahak | By : Web Desk

മുംബൈ: ക്ലിനിക്ക് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് ഡോക്ടർക്ക് ആൾക്കൂട്ട മർദനം. മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് സംഭവം. രോഗികളും ഇവർക്കൊപ്പം എത്തിയ ആളുകളുമാണ് മർദിച്ചതെന്നാണ് വിവരം. 

ഡോ.യുവരാജ് ഗെയ്ക്വാദ് വീടിന് പുറത്ത് നടത്തുന്ന സംഗവിയിലെ ക്ലിനിക്കിനുള്ളിലായിരുന്നു അതിക്രമം. കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയായിരുന്ന ഡോക്ടർ ക്ലിനിക്കിന്റെ വാതിലിൽ ആരോ ഉച്ചത്തിൽ മുട്ടുന്നത് കേട്ടാണ് പുറത്തേക്ക് ഇറങ്ങിയത്. എന്നാൽ, വാതിൽ തുറക്കുന്നതിന് മുൻപ് തന്നെ അതിക്രമികൾ ജനലിന്റെ ചില്ല് തകർത്തിരുന്നു. തുടർന്ന് വാതിൽ ബലമായി തള്ളിത്തുറന്ന് ഡോക്ടറെ മർദിക്കുകയായിരുന്നു. 

Advertising
Advertising

തടയാനെത്തിയ ഡോക്ടറുടെ മകനെയും ഇവർ ആക്രമിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരാൾ ക്ലിനിക്കിന്റെ വാതിൽ തള്ളിത്തുറക്കുന്നതും മറ്റ് ചിലർ ഗെയ്ക്വാദിന്റെ മകനെ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരുന്നതും കാണാം. സംഭവത്തിൽ മലേഗാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News