ആഭരണങ്ങള്‍ മോഷ്ടിച്ചത് ജോലിക്കാരിയെന്ന് ജ്യോത്സ്യന്‍; യുവതിയെ വീട്ടുകാര്‍ നഗ്നയാക്കി മര്‍ദിച്ചു

യുവതി ചികിത്സയില്‍ കഴിയുന്ന ക്രോണസ് ആശുപത്രി അധികൃതര്‍ ബുധനാഴ പൊലീസിനെ അറിയിക്കുകയായിരുന്നു

Update: 2022-08-16 04:12 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ആഭരണങ്ങള്‍ മോഷ്ടിച്ചത് ജോലിക്കാരിയാണെന്ന് ജ്യോത്സ്യന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മോഷണം സമ്മതിപ്പിക്കാന്‍ യുവതിയെ വീട്ടുടമസ്ഥര്‍ നഗ്നയാക്കി മര്‍ദിച്ചു. ക്രൂരമായി മര്‍ദനമേറ്റ സത്ബാരിയിലെ അന്‍സല്‍ വില്ല സ്വദേശിനിയായ യുവതിയെ(43) വിഷം കഴിച്ച നിലയില്‍ ഛത്താര്‍പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

യുവതി ചികിത്സയില്‍ കഴിയുന്ന ക്രോണസ് ആശുപത്രി അധികൃതര്‍ ബുധനാഴ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന് തുടക്കത്തില്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് സ്ത്രീ സംഭവിച്ചതെല്ലാം വിശദീകരിച്ചു. 10 മാസം മുമ്പ് വീട്ടിൽ നിന്ന് കുറച്ച് ആഭരണങ്ങൾ മോഷ്ടിച്ചതായി കുറ്റസമ്മതം നടത്താൻ ഉടമയും മറ്റ് കുടുംബാംഗങ്ങളും തന്നെ കൂട്ടം ചേര്‍ന്ന് മർദിച്ചതായി യുവതി പറഞ്ഞു. അപമാനം സഹിക്കാനാവാതെയാണ് താന്‍ വിഷം കഴിച്ചതെന്ന് യുവതി വ്യക്തമാക്കി.

Advertising
Advertising

ആഭരണങ്ങൾ മോഷ്ടിച്ചത് ആരെന്നറിയാൻ കുടുംബം ആഗസ്ത് 9ന് ഒരു ജ്യോത്സ്യനെ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനു പിന്നാലെ ജ്യോത്സ്യന്‍ ചുണ്ണാമ്പു കല്ലും അരിയും നല്‍കി. ആരുടെ വായയാണോ ചുവക്കുന്നത്, അയാളായിരിക്കും മോഷ്ടാവെന്നും പറഞ്ഞു.

ജോലിക്കാരിയുടെ വായ ചുവന്നതോടെ ഒരു മുറിയില്‍ അടച്ച് മര്‍ദിക്കുകയായിരുന്നു. വസ്ത്രമുരിഞ്ഞാണ് എല്ലാവരും ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനം തുടരുന്നതിനിടെ ശുചിമുറിയില്‍ പോകാന്‍ അനുമതി ചോദിച്ചപ്പോള്‍ വസ്ത്രം നല്‍കി. ഇതിനു പിന്നാലെയാണ് വേലക്കാരി വിഷം കഴിച്ചത്. മൈദാന്‍ഗഡി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. അന്‍സല്‍വില്ല താമസക്കാരി സീമ ഖാതൂനാണ് (28) അറസ്റ്റിലായത്. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News