പാക് ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ ഡിആർഡിഒ ഉദ്യോഗസ്ഥൻ പിടിയിൽ

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന് എടിഎസ്

Update: 2023-05-05 01:40 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: പാകിസ്താൻ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ ഡിആർഡിഒ ഉദ്യോഗസ്ഥൻ പിടിയിൽ. സഹപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിആർഡിഒ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറിനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ് ഉദ്യോഗസ്ഥന് വാട്സ്ആപ്പ് ഉൾപ്പടെയുള്ള സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ആയേക്കാവുന്ന വിവരങ്ങളാണ് എന്നറിഞ്ഞ് കൊണ്ടു തന്നെയാണ് കുരുൽക്കർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിവരങ്ങൾ കൈമാറിയതെന്ന്  എടിഎസ് സ്ഥിരീകരിച്ചു. അതേസമയം, ഹണിട്രാപ്പിൽ പെടുത്തിയാണ് ശാസ്ത്രജ്ഞനിൽ നിന്ന് വിവരങ്ങൾ പാകിസ്താൻ ചോർത്തിയത് എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News