88 കോടിയുടെ ലഹരി മരുന്ന് പിടികൂടി; നാലുപേർ അറസ്റ്റിൽ
മണിപ്പൂർ, അസം എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്
ന്യൂഡൽഹി: രാജ്യാന്തര ലഹരികടത്ത് സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. മണിപ്പൂരിലെ ഇംഫാലില്‍നിന്നും അസമിലെ ഗുവാഹത്തിയില്‍നിന്നുമായി 88 കോടി രൂപയുടെ മെത്താംഫെറ്റമിന്‍ ഗുളികകളും നാർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ പിടികൂടി.
ലഹരികടത്ത് സംഘങ്ങളോട് ഒരു ദയയും ഉണ്ടാകില്ലെന്ന് അമിത്ഷാ വ്യക്തമാക്കി. നർകോടിക്സ് കണ്‍ട്രോൾ ബ്യൂറോയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കർണാടകയിൽ 75 കോടി രൂപ വിലമതിക്കുന്ന 37.87 കിലോഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിലായി. ബാംബ ഫാന്റ (31), അബിഗെയ്ൽ അഡോണിസ് (30) എന്നിവരാണ് പിടിയിലായത്.
കർണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘമാണിവർ. മംഗളൂരു സിസിബി പൊലീസാണ് പ്രതികളെ പിടികൂടിയത്.
വീഡിയോ കാണാം: