മദ്യപിച്ചു പൂസായി അധ്യാപകന്‍ ക്ലാസ് റൂമില്‍; സസ്പെന്‍ഷന്‍

സംഭവമറിഞ്ഞ് സ്കൂളിലെത്തിയ നാട്ടുകാര്‍ അധ്യാപകനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

Update: 2023-11-07 06:16 GMT

മദ്യപിച്ച് ക്ലാസ് റൂമിലെത്തിയ  അധ്യാപകന്‍

ഹമീർപൂർ: മദ്യപിച്ചു പൂസായി ക്ലാസ് റൂമിലെത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം. ക്ലാസ് മുറിക്കുള്ളിലെ കസേരയിൽ അബോധാവസ്ഥയിൽ ഇരിക്കുന്ന അധ്യാപകന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സംഭവമറിഞ്ഞ് സ്കൂളിലെത്തിയ നാട്ടുകാര്‍ അധ്യാപകനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി മദ്യപിച്ച് തല ഉയര്‍ത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. നാട്ടുകാര്‍ ഇതുപകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. അബോധാവസ്ഥയിൽ നിന്ന് അധ്യാപകന്‍ ഉണർന്നതിന് ശേഷം മാത്രമാണ് നാട്ടുകാർ പിരിഞ്ഞുപോയതെന്ന് വീഡിയോയിൽ കാണാം.ഇയാള്‍ ആദ്യമായിട്ടല്ല മദ്യപിച്ച് സ്കൂളിലെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Advertising
Advertising

പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധ്യാപകന്‍ ഇതൊന്നും വകവച്ചിരുന്നില്ല. ഒടുവില്‍ സഹികെട്ടാണ് നാട്ടുകാര്‍ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. "വിഷയത്തിൽ അന്വേഷണം നടത്തി, അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്തു."ജില്ലാ വിദ്യാഭ്യാസ ഓഫീസർ അലോക് സിംഗ് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News