മദ്യപിച്ച് ലക്കുകെട്ട് നഗ്നനായി ക്ലാസ് മുറിയില്‍ കിടന്നുറങ്ങി; പ്രധാനധ്യാപകന് സസ്പെന്‍ഷന്‍

ശിവപൂർ ബൈരാഗി പ്രൈമറി സ്കൂളിലെ ഹെഡ്‍മാസ്റ്ററായ ദുര്‍ഗ പ്രസാദ് ജയ്സ്വാളാണ് അടിച്ചു ഫിറ്റായി വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയത്

Update: 2023-07-27 10:09 GMT

പ്രതീകാത്മക ചിത്രം

ബഹ്റൈച്ച്: മദ്യപിച്ച് ലക്കുകെട്ട് നഗ്നനായി ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തർപ്രദേശ് ബഹ്‌റൈച്ചിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. ഇയാള്‍ വിദ്യാര്‍ഥികളെ അസഭ്യം പറയുകയും ചെയ്തു.

വിശേശ്വർഗഞ്ച് ബ്ലോക്കിലെ ശിവപൂർ ബൈരാഗി പ്രൈമറി സ്കൂളിലെ ഹെഡ്‍മാസ്റ്ററായ ദുര്‍ഗ പ്രസാദ് ജയ്സ്വാളാണ് അടിച്ചു ഫിറ്റായി വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ക്ലാസ് മുറിയില്‍ കിടന്നുറങ്ങിയത്. വൈറലായ വീഡിയോയുടെ സത്യാവസ്ഥ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ദുർഗ ജയ്‌സ്വാൾ പലപ്പോഴും വിദ്യാർഥികൾക്ക് മുന്നിൽ അശ്ലീലപ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രകോപിതരായ മാതാപിതാക്കളും ഗ്രാമവാസികളും പറഞ്ഞു. മദ്യപിച്ച ശേഷം ഇയാള്‍ ക്ലാസ് മുറിയില്‍ വച്ച് വസ്ത്രങ്ങള്‍ അഴിക്കുക പതിവാണെന്നും അതുകൊണ്ട് പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നത് നിര്‍ത്തിയതായും അവര്‍ ആരോപിച്ചു.

Advertising
Advertising

പരാതിയുടെ അടിസ്ഥാനത്തിൽ, ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറ്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്ന് ദുർഗ ജയ്‌സ്വാളിനെ സസ്പെൻഡ് ചെയ്തു. ''ദുർഗ പ്രസാദ് ജയ്‌സ്വാള്‍ മദ്യലഹരിയിലാണ് സ്കൂളിൽ വരുന്നതെന്ന് ഞങ്ങൾക്ക് പരാതി ലഭിച്ചു.സംഭവത്തിന്‍റെ ഒരു വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചിട്ടില്ല. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 24 ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു," ബിഎസ്എ അവ്യക്ത് റാം തിവാരി പറഞ്ഞു.വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഹെഡ് മാസ്റ്റർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും ബിഎസ്‌എ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News