ബെർഹാംപൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം; കൊല്‍ക്കത്ത ഹൈക്കോടതി

രാമനവമി ആഘോഷത്തിന്‍റെ ഭാഗമായി ഉണ്ടായ മുർഷിദാബാദ് സംഘര്‍ഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവ്

Update: 2024-04-24 03:43 GMT
Advertising

കൊല്‍ക്കത്ത: രാമനവമി ആഘോഷത്തിന്‍റെ ഭാഗമായി ഉണ്ടായ മുർഷിദാബാദ് സംഘര്‍ഷത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബെർഹാംപൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനും കൊല്‍ക്കത്ത ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

8 മണിക്കൂർ പോലും ആളുകൾക്ക് സമാധാനത്തോടെ പരിപാടികളില്‍ പങ്കെടുക്കാനും ആഘോഷിക്കാനും കഴിയുന്നില്ലെങ്കിൽ, അത്തരം മണ്ഡലങ്ങളിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ശിപാർശ ചെയ്യാമെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് നടപടി. സംഭവത്തിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്. കേസില്‍ ഏപ്രില്‍ 29 ന് വീണ്ടും വാദം കേള്‍ക്കും.

രാമനവമി ദിനത്തിൽ മുർഷിദാബാദിലെ ശക്തിപൂരിൽ നടന്ന റാലിയിൽ സ്‌ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയും പൊലീസ് പറഞ്ഞു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി അക്രമണം ആസൂത്രണം ചെയ്തതാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News