ജമ്മുവില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ലക്ഷ്കർ ഇ- ത്വയ്ബ കമാന്‍ഡര്‍ അയിജാസ് എന്ന അബു ഹുറൈറ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Update: 2021-07-14 07:24 GMT
Editor : Jaisy Thomas | By : Web Desk

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ലഷ്കർ ഇ-ത്വയ്ബ കമാന്‍ഡറെയടക്കം മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. അതിനിടെ ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. ജമ്മുകശ്മീരിലെ പുൽവാമയിൽ ഇന്നലെ അർദ്ധരാത്രിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഭീകരർ ഒളിപ്പിച്ചിരുപ്പുണ്ടന്ന വിവരത്തെ തുടർന്നാണ് സുരക്ഷസേന പരിശോധന ആരംഭിച്ചത്.

ജമ്മു കശ്മീരിലെ അർനിയ സെക്ടറിൽ ഇന്നലെ രാത്രി 9.52 നാണ് വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തിയത്.രണ്ട് ആഴ്ചക്കിടെ ജമ്മു കശ്മീരിൽ കണ്ടെത്തിയത് 9 ഡ്രോണുകളാണ് ഇതേ തുടർന്ന് അതിർത്തിയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റ സാധ്യത ഉൾപ്പടെ കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചു. 

Advertising
Advertising

Updating...

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News