പിഎഫ് ബാലൻസ് ഇനി വാട്‍സ്ആപ്പിൽ; അവസാന അഞ്ച് ഇടപാടുകളും പാസ്ബുക്കും മൊബൈലിൽ

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിലുള്ള എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയെക്കുറിച്ചുള്ള വ്യക്തിഗത മാർഗനിർദേശങ്ങളും സഹായങ്ങളും ഇതിലൂടെ ലഭിക്കും

Update: 2026-11-03 04:16 GMT

ഡൽഹി: രാജ്യത്തെ ഇപിഎഫ്ഒ വരിക്കാർക്ക് സന്തോഷവാര്‍ത്ത. പിഎഫ് ബാലൻസും മറ്റ് വിശദാംശങ്ങളും ഇനി വാട്‍സ്ആപ്പിലൂടെ അറിയാം. ഞായറാഴ്ച കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ ഇപിഎഫ്ഒയുടെ ഭാഗമായുള്ള നിരവധി ഉപഭോക്തൃസൗഹൃദ നടപടികൾക്ക് തുടക്കം കുറിച്ചു.

ഔദ്യോഗിക വാട്‌സ്ആപ്പ് സേവനത്തിലൂടെ ഇപിഎഫ് വരിക്കാർക്ക് തങ്ങളുടെ പിഎഫ് ബാലൻസ്, അവസാനത്തെ അഞ്ച് ഇടപാടുകൾ, പാസ്‌ബുക്ക് എന്നിവ പരിശോധിക്കാൻ സാധിക്കും. കൂടാതെ പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിലുള്ള എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിയെക്കുറിച്ചുള്ള വ്യക്തിഗത മാർഗനിർദേശങ്ങളും സഹായങ്ങളും ഇതിലൂടെ ലഭിക്കും.

Advertising
Advertising

കൃത്യമായ പരിശോധനകൾക്ക് ശേഷം അർഹരായ ഗുണഭോക്താക്കൾക്ക് തുക കൈമാറുന്നതിനായുള്ള ഓട്ടോമാറ്റിക് സെറ്റിൽമെന്‍റ് പദ്ധതിക്ക് തുടക്കം കുറിച്ചതാണ് മറ്റൊരു പ്രധാന ചുവടുവെപ്പ്. ഈ സൗകര്യത്തിന് കീഴിൽ, 1,000 രൂപ വരെ ബാലൻസുള്ള ആധാർ അധിഷ്‌ഠിതമായി സ്ഥിരീകരിച്ചതും എന്നാൽ നിലവിൽ പ്രവർത്തിക്കാത്തതുമായ ഇപിഎഫ് അക്കൗണ്ടുകളുള്ള വരിക്കാർ ക്ലെയിമുകൾക്കായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. ഏകദേശം 5 കോടി രൂപ ഉൾപ്പെടുന്ന ഒരു ലക്ഷത്തോളം അക്കൗണ്ടുകൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത് ഏകദേശം 32 ലക്ഷം കോടി രൂപയുടെ റിട്ടയർമെന്റ് ഫണ്ടാണ്.

വാട്‍സ്ആപ്പ് വഴി പിഎഫ് ബാലൻസും മറ്റ് വിശദാംശങ്ങളും എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ മൊബൈൽ ഫോണിൽ EPFO ​​യുടെ വാട്‍സ്ആപ്പ് നമ്പർ +91 8796441800 സേവ് ചെയ്യുക . അല്ലെങ്കിൽ, നമ്പർ നേരിട്ട് പകർത്തി വാട്ട്‌സ്ആപ്പിൽ പേസ്റ്റ് ചെയ്യുക. EPFO ​​സർവീസ് അക്കൗണ്ട് ദൃശ്യമാകും

സംഭാഷണം ആരംഭിക്കാൻ EPFO ​​അക്കൗണ്ട് തുറന്ന് ഒരു 'ഹായ്' സന്ദേശം അയക്കുക

നിങ്ങൾക്ക് സൗകര്യപ്രദമായ ഭാഷ തെരഞ്ഞെടുക്കുക

തുടരേണ്ട ഓപ്ഷൻ തെരഞ്ഞെടുക്കുക

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ചാറ്റ്ബോട്ട് ഒരു OTP അയയ്ക്കും. സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കാൻ ആ OTP നൽകുക.

നിങ്ങളുടെ UAN വിശദാംശങ്ങൾ വാട്‍സ്ആപ്പ് ചാറ്റിൽ ദൃശ്യമാകും.

പ്രസക്തമായ ഓപ്ഷൻ തെരഞ്ഞെടുക്കുക, തുടർന്ന് ആവശ്യമായ എല്ലാ വിശദാംശങ്ങളും നിങ്ങളുടെ വാട്‍സ്ആപിൽ കാണാം

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News