കമ്പനിയിൽ അതിക്രമിച്ചു കയറി സി.ഇ.ഒയെയും മാനേജറെയും കൊലപ്പെടുത്തി മുൻജീവനക്കാരൻ

ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയ്‌റോണിക്‌സ് ഇന്റർനെറ്റ് കമ്പനിയുടെ സി.ഇ.ഒ വിനു കുമാർ, എം.ഡി ഫണിന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്

Update: 2023-07-11 15:16 GMT

ബെംഗളൂരു: കമ്പനിയിൽ അതിക്രമിച്ചു കയറി സി.ഇ.ഒയെയും മാനേജറെയും കൊലപ്പെടുത്തി മുൻ ജീവനക്കാരൻ. ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയ്‌റോണിക്‌സ് ഇന്റർനെറ്റ് കമ്പനിയുടെ സി.ഇ.ഒ വിനു കുമാർ, എം.ഡി ഫണിന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ഫെലിക്‌സിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതേ കമ്പനിയിലെ മുൻ ജീവനക്കാരനായിരുന്നു ഫെലിക്‌സ്. ആക്രമണത്തിന് മുമ്പ് ഏകദേശം 30 മിനിറ്റോളം ഇയാൾ ഇരുവരമായി ക്യാബിനിലിരുന്ന് സംസാരിച്ചിരുന്നു.

വാളുപയോഗിച്ചാണ് ഫെലിക്‌സ് വിനുവിനെയും സുബ്രഹ്മണ്യത്തിനെയും കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്കുള്ള വഴി മധ്യേ ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ ബെംഗളൂരു നോർത്ത് ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഫെലിക്‌സ് സമാനരീതിയിൽ ഒരു ഇന്റർനെറ്റ് കമ്പനി നടത്തിയിരുന്നുവെന്നും ഇത് സംബന്ധിച്ചുണ്ടായ വാക്കു തർക്കങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News