ഏറ്റുമുട്ടൽ കേസിൽ ജാമ്യത്തിലിറങ്ങിയ മോഡലിന്‍റെ കൊലപാതകം: മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തി

ജനുവരി രണ്ടിനാണ് ഗുഡ്ഗാവിലെ ഹോട്ടൽ മുറിയിൽ ദിവ്യ പഹുജ വെടിയേറ്റ് മരിക്കുന്നത്

Update: 2024-01-13 06:46 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: കൊല്ലപ്പെട്ട മുന്‍ മോഡൽ ദിവ്യ പഹുജയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഹരിയാനയിലെ തോനയിൽ കനാലിനുള്ളിൽ നിന്നാണ് പഹുജയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പഹുജയുടെ മൃതദേഹത്തിന്റെ ഫോട്ടോ കുടുംബാംഗങ്ങൾക്ക് തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു.

 കൊല്ലപ്പെട്ട അധോലോക നേതാവ് സന്ദീപ് ഗദോലിയുടെ കാമുകിയാണ് ദിവ്യ പഹുജ . 'വ്യാജ' ഏറ്റുമുട്ടലിൽ സന്ദീപ് ഗദോലി കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയാണ് ദിവ്യ പഹുജ. കേസിൽ ഏഴു വർഷം ജയിലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് ഇവർ പുറത്തിറങ്ങിയത്. ജനുവരി 2 ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ 27 കാരിയായ ദിവ്യ പഹൂജ കൊല്ലപ്പെടുന്നത്. കേസിലെ പ്രതികളിലൊരാളായ ബൽരാജ് ഗില്ലിനെ വ്യാഴാഴ്ച പശ്ചിമ ബംഗാളിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹത്തെക്കുറിച്ച് സൂചന ലഭിച്ചത്.

Advertising
Advertising

ഹരിയാനയിലെ തൊഹ്നയിലെ കനാലിൽ പഹുജയുടെ മൃതദേഹം ഉപേക്ഷിച്ചതായ പ്രതി സമ്മതിച്ചിരുന്നു. ഹോട്ടലിന്റെ ഉടമ അഭിജിത് സിങ്, ഹോട്ടലിന്റെ ജീവനക്കാരായ ഓം പ്രകാശം,ഹേംരാജ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്ര ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. അഭിജിത്തും മറ്റുള്ളവരും ദിവ്യയുടെ മൃതദേഹം ബിഎംഡബ്ല്യു കാറിൽ കയറ്റി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു, ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്ത് വരുന്നത്. പത്ത് ലക്ഷം രൂപയാണ് ദിവ്യയുടെ മൃതദേഹം ഉപേക്ഷിക്കാൻ അഭിജിത് സഹായികൾക്ക് നൽകിയത്. മൃതദേഹം മുറിയിൽ നിന്ന് വലിച്ചിഴച്ച് ബിഎംഡബ്ള്യു കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഡൽഹിയിലെ വ്യവസായിയും ദിവ്യ പഹുജ കൊല്ലപ്പെട്ട ഹോട്ടലിന്റെ ഉടമയുമായ അഭിജിത് സിങ്ങാണ് കൊലയ്ക്ക് പിന്നിലെന്ന് ഇവരുടെ സഹോദരി ആരോപിച്ചിരുന്നു.  അഭിജിത്തിനൊപ്പം പുറത്തിറങ്ങിയ പഹുജയെ പിന്നീട് കണ്ടിട്ടില്ലെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. ഫോണും നിശ്ചലമായി. ഇതോടെ അഭിജിത്തിനെ വിളിച്ചെന്നും അയാൾ പഹുജയെ കുറിച്ച് വിവരം തരാൻ വിസമ്മതിച്ചെന്നും സഹോദരി ആരോപിച്ചിരുന്നു


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News