മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം
Update: 2024-02-21 03:02 GMT
ഫാലി എസ് നരിമാന്‍
ഡല്‍ഹി: മുതിർന്ന സുപ്രിംകോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലായിരുന്നു അന്ത്യം. പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.1971 മുതൽ സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകനായ അദ്ദേഹം 1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റായിരുന്നു. 1972 മെയ് മുതൽ 1975 ജൂൺ വരെ അഡീഷണൽ സോളിസിറ്റർ ജനറലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.