ഉന്നാവോയിൽ ബി.ജെ.പി എംഎൽഎ പങ്കജ് ഗുപ്തയെ പൊതുവേദിയിൽ കർഷകനേതാവ് മുഖത്തടിച്ചു

എം.എൽ.എയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Update: 2022-01-07 14:28 GMT

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബി.ജെ.പി എംഎൽഎ പങ്കജ് ഗുപ്തയെ കർഷകനേതാവ് പൊതുവേദിയിൽ വെച്ച് മുഖത്തടിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. എം.എൽ.എയുടെ മുഖത്തടിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

എം.എൽ.എയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സമാജ്‌വാദി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പഞ്ചാബിൽ കർഷകർ തടഞ്ഞതിന്റെ ചൂടാറും മുമ്പാണ് യു.പിയിൽ എം.എൽ.എക്ക് പരസ്യമായി കരണത്തടിയേറ്റിരിക്കുന്നത്.

Advertising
Advertising

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News