കർഷക സമരനേതാക്കൾക്ക് സുവർണക്ഷേത്രത്തിൽ സ്വീകരണം നൽകും

സമരവിജയത്തിന് ശേഷം തിരിച്ചെത്തുന്ന കർഷകർക്ക് ആവേശകരമായ സ്വീകരണങ്ങളാണ് ലഭിക്കുന്നത്

Update: 2021-12-13 04:20 GMT
Editor : ലിസി. പി | By : Web Desk

ഐതിഹാസികമായ സമരവിജയത്തിന് ശേഷം പഞ്ചാബിൽ തിരിച്ചെത്തുന്ന കർഷകരെ അമൃത് സറിലെ സുവർണക്ഷേത്രത്തിൽ സ്വീകരണം നൽകി ആദരിക്കും. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കർഷകരെ ആദരിക്കുന്നത്.

സമരത്തിലുന്നയിച്ച ആവശ്യങ്ങൾ രേഖാമൂലം അംഗീകരിച്ചതോടെ കഴിഞ്ഞ ശനിയാഴ്ച വിജയദിവസമായി കർഷകർ ആഘോഷിച്ചിരുന്നു. തുടർന്ന് സമരകേന്ദ്രങ്ങൾ വിട്ട് സ്വന്തം നാടുകളിലേക്ക് ഇവർ മടങ്ങിയിരുന്നു. സമരഭൂമിയിൽ നിന്ന് മടങ്ങുന്ന കർഷകർക്ക് വഴിനീളെ ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. കർഷകർക്ക് മേൽ വിമാനത്തിൽ നിന്ന് പുഷ്പവൃഷ്ടി നടത്തിയതും ഏറെ വാർത്ത ശ്രദ്ധേയമായിരുന്നു. ഹരിയാന പഞ്ചാബ് അർത്തിയിൽ വെച്ചാണ് കർഷകർക്ക് മേൽ പുഷ്പവൃഷ്ടി നടത്തിയത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News