ക്രൈസ്തവർക്കെതിരായ അതിക്രമക്കണക്ക് പെരുപ്പിച്ച് കാണിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കുമെതിരെ വ്യാപക അതിക്രമങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി ബംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഹരജി നൽകിയിരുന്നു

Update: 2023-04-13 15:23 GMT
Advertising

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നതായി കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ. വ്യക്തികൾ തമ്മിൽ ഉണ്ടാകുന്ന തർക്കം പോലും ക്രൈസ്തവ വേട്ടയായി ചിത്രീകരിക്കുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ക്രൈസ്തവ സ്ഥാപനങ്ങൾക്കും വൈദികർക്കുമെതിരെ വ്യാപക അതിക്രമങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാട്ടി ബംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ ഹരജി നൽകിയിരുന്നു. തുടർന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.

അതേസമയം, ആരാധനാ സ്വാതന്ത്ര്യം തടയുന്നവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരവകുപ്പ് സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ടോൾ ഫ്രീ നമ്പറുകളിൽ ലഭിച്ച 495 പരാതികൾ ഹരജിക്കാർ നേരത്തെ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരുകൾക്ക് ഈ പരാതികൾ അയച്ചു നൽകി. എട്ടു സംസ്ഥാനങ്ങളിൽ 232 കേസുകൾ രജിസ്റ്റർ ചെയ്തു. 334 പേരെ അറസ്റ്റ് ചെയ്യുകയും 64 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചതായും സത്യവാങ് മൂലത്തിൽ വ്യക്തമാക്കി. ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ സമർപ്പിച്ച ഹരജിയിൽ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അപ്പുക്കുട്ടൻ നായരാണ് സത്യവാങ്മൂലം സമർപ്പിച്ചത്.





Full View


Figures of violence against Christians in country exaggerated: Union government in Supreme Court

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News