ഭാര്യയെ കാറിടിച്ച് വീഴ്ത്തിയ കേസ്; ബോളിവുഡ് നിര്‍മാതാവ് കമാൽ കിഷോർ അറസ്റ്റില്‍

സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

Update: 2022-10-28 06:42 GMT

മുംബൈ: ഭാര്യയെ കാറിടിച്ച് വീഴ്ത്തിയ കേസിൽ ബോളിവുഡ് നിർമാതാവ് കമാൽ കിഷോർ മിശ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു . മറ്റൊരു സ്ത്രീക്കൊപ്പം കമാൽ കാറിലിരിക്കുന്നത് ചോദ്യം ചെയ്തപ്പോൾ കമാൽ ഭാര്യയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഭാര്യയുടെ പരാതിയിലാണ് അംബോലി പൊലീസ് കേസെടുത്തത് .സംഭവത്തിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഒക്ടോബര്‍ 19ന് മഹാരാഷ്ട്ര പടിഞ്ഞാറന്‍ അന്ധേരിയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. കമാലിനെയും ഒരു സ്ത്രീയെയും ഒരുമിച്ച കണ്ട ഭാര്യ കാറിനടുത്തേക്ക് വന്നപ്പോള്‍ അവരോട് സംസാരിക്കാന്‍ കൂട്ടാക്കാതെ സംവിധായകന്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ഭാര്യ നിലത്തുവീണപ്പോള്‍ അതവഗണിച്ചുകൊണ്ട് അവരുടെ ദേഹത്തൂടെ കാര്‍ കയറ്റി. സംഭവം കണ്ട സെക്യൂരിറ്റി ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത്. 'ദേഹതി ഡിസ്കോ' എന്ന ചിത്രത്തിന്‍റെ നിര്‍മാതാവാണ് കമാല്‍.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News