യുപിയില്‍ ട്രെയിനില്‍ തീപിടിത്തം; 19 പേര്‍ക്ക് പരിക്ക്

ഇറ്റാവക്ക് സമീപം 10 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്

Update: 2023-11-16 06:00 GMT
Editor : Jaisy Thomas | By : Web Desk

യുപിയില്‍ ട്രെയിനിലുണ്ടായ തീപിടിത്തത്തിന്‍റെ ദൃശ്യം

Advertising

ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിന് തീപിടിച്ച് 19 പേര്‍ക്ക് പരിക്കേറ്റു. ഡൽഹി-സഹർസ വൈശാലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന്‍റെ കോച്ചിൽ വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഇറ്റാവക്ക് സമീപം 10 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ബുധനാഴ്ച രാത്രി ബിഹാറിലെ ദര്‍ഭംഗയിലേക്ക് പുറപ്പെട്ട എക്സ്പ്രസ് ട്രെയിനിന്‍റെ രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചിരുന്നു.

S-6 കോച്ചിൽ പുലർച്ചെ 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 11 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവം നടക്കുമ്പോൾ 12554 നമ്പർ ട്രെയിൻ ന്യൂഡൽഹിയിൽ നിന്ന് ബിഹാറിലെ സഹർസയിലേക്ക് പോവുകയായിരുന്നു. പുലർച്ചെ 2.12ഓടെ ഇറ്റാവയിൽ എത്തിയപ്പോൾ എസ്-6 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെയിന്‍പുരി ജംഗ്ഷന് മുന്‍പായി ട്രെയിന്‍ നിര്‍ത്തിയിട്ടു. റെയില്‍വെ പൊലീസും ആർപിഎഫും ശ്രമിച്ചിട്ടും തീ നിയന്ത്രണവിധേയമാകാന്‍ ഒരു മണിക്കൂര്‍ സമയമെടുത്തു. തീ അണച്ചതിന് ശേഷം കോച്ച് വേർപെടുത്തി രാവിലെ 6 മണിക്ക് ട്രെയിൻ യാത്ര പുനരാരംഭിച്ചു.

പരിക്കേറ്റ യാത്രക്കാരിൽ 11 പേരെ കൂടുതൽ ചികിത്സയ്ക്കായി സൈഫായി മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.“മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ യാത്രക്കാർ ചികിത്സയിലാണ്. വിശദമായ അന്വേഷണം നടത്തും'' ജിആർപി ആഗ്ര എസ്.പി ആദിത്യ ലംഗേ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News