ഡൽഹിയിൽ ഫാക്ടറിയിൽ തീപിടിത്തം

തീ ആളിക്കത്തിയെങ്കിലും അത് കണ്ടെത്താൻ സമയമെടുത്തു.

Update: 2023-02-13 04:32 GMT

ന്യൂഡൽഹി: ഡൽഹിയിലെ മോത്തിനഗറിൽ തീപിടിത്തം. കരംപുര പൊലീസ് സ്റ്റേഷന് സമീപത്തെ ഫാക്ടറിയിലാണ് ഇന്നലെ രാത്രിയോടെ തീപിടിത്തം ഉണ്ടായത്. 27 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണച്ചു.

ഇന്നലെ രാത്രിയാണ് തീപിടിത്തം ഉണ്ടായത്. തീ ആളിക്കത്തിയെങ്കിലും അത് കണ്ടെത്താൻ സമയമെടുത്തു. ഞായറാഴ്ചയായതിനാൽ ഫാക്ടറിയിൽ ജോലിക്കാർ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടം ഒഴിവായി.

ഇന്ന് രാവിലെയാണ് തീപിടിത്തം ഉണ്ടായ കാര്യം അറിയുന്നത്. പുകയും മറ്റും ഉയരുന്നത് കണ്ടപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ ഫയർ ഫോഴ്‌സ് സംഘമെത്തി തീയണയ്ക്കുകയായിരുന്നു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിക്കാനുള്ള കാരണം പരിശോധിച്ചുവരികയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമികനിഗമനം. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News