സിനിമയ്ക്കിടെ പടക്കം പൊട്ടിച്ച് പ്രഭാസ് ആരാധകർ‌; തിയേറ്ററിനകത്ത് തീപ്പിടിത്തം

പ്രഭാസിന്റെ ജന്മദിനം ആഘോഷിക്കാനാണ് അവർ ഇത്തരമൊരു രീതി സ്വീകരിച്ചത്.

Update: 2022-10-23 10:29 GMT

അമരാവതി: പ്രഭാസിന്റെ സിനിമാ പ്രദർശനത്തിനിടെ ആവേശം മൂത്ത് പടക്കം പൊട്ടിച്ചതോടെ തിയേറ്ററിനകത്ത് തീപ്പിടിത്തം. ആന്ധ്രാപ്രദേശിലെ ​കിഴക്കൻ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് സംഭവം.

ഇവിടുത്തെ വെങ്കട്ട് രമണ തിയേറ്ററിൽ പ്രഭാസിന്റെ സിനിമ 'ബില്ല'യുടെ പുനഃപ്രദർശനം നടക്കുന്നതിനിടെ ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിക്കുകയായിരുന്നു. പ്രഭാസിന്റെ ജന്മദിനം ആഘോഷിക്കാനാണ് അവർ ഇത്തരമൊരു രീതി സ്വീകരിച്ചത്.

എന്നാൽ തീയേറ്ററിലെ സീറ്റുകൾക്ക് തീ പിടിക്കുകയായിരുന്നു. തീ പടർന്നു പിടിച്ചതോടെ ആളുകൾ പരിഭ്രാന്തരായി പുറത്തേക്കോടി. ഭാഗ്യവശാൽ ആളപായമൊന്നും ഉണ്ടായില്ല. ഒടുവിൽ തീയേറ്റർ ജീവനക്കാർ കാണികളിൽ ചിലരുടെ സഹായത്തോടെ തീ അണച്ചു.

പ്രഭാസും അനുഷ്ക ഷെട്ടിയും ഹൻസികയും ഒന്നിക്കുന്ന, 2009ൽ റിലീസ് ചെയ്ത 'ബില്ല' പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും തിയേറ്ററുകളിൽ വീണ്ടും പ്രദർശിപ്പിച്ചത്.

എന്നാൽ ചിത്രത്തിലെ മറ്റൊരു കഥാപാത്രവും തന്റെ അമ്മാവനുമായ കൃഷ്ണം രാജുവിന്റെ മരണത്തെത്തുടർന്ന് പ്രഭാസ് ഈ വർഷം തന്റെ ജന്മദിനം ആഘോഷിക്കുന്നില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News