Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
മുംബൈ: മുംബൈയിൽ ട്രെയിനിൽ നിന്ന് വീണു അഞ്ച് പേർ മരിച്ചു. മുംബ്രയിൽ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെർമനിലിലേക്ക് പോയ സബർബൻ ട്രെയിനിലായിരുന്നു അപകടം.
അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയിൽവേ അറിയിച്ചു. പന്ത്രണ്ടോളം പേർ ട്രെയിനിൽ നിന്ന് വീണെന്നാണ് റിപ്പോർട്ടുകൾ.ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേരും മരിച്ചു.
നിരവധി യാത്രക്കാർ ഡോറുകളിൽ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. റെയിൽവെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.