​ഹരിയാനയിൽ റോഡിലൂടെ ന​ഗ്നനായി ഓടിയ വിദേശ പൗരൻ പിടിയിൽ

ഇയാളുടെ പ്രവൃത്തി മൂലം ​റോഡിലെ ഗതാഗതവും സ്തംഭിച്ചു.

Update: 2023-03-16 05:19 GMT
Advertising

​ഹരിയാന: റോഡിലൂടെ ന​ഗ്നനായി ഓടിയ വിദേശ പൗരൻ പിടിയിൽ. ​ഗുരു​ഗ്രാമിലെ റോഡിലൂടെ വസ്ത്രമില്ലാതെ ഓടിയ നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്.

​ഗുരു​ഗ്രാം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ സെക്ടർ 10ലെ സിവിൽ ആശുപത്രിയിൽ ഹാജരാക്കി വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പ്രതിയുടെ മാനസിക നില സാധാരണ സ്ഥിതിയിലാണെങ്കിൽ കേസെടുക്കുമെന്ന് ബാദ്ഷാപൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മദൻ ലാൽ പറഞ്ഞു.

​ബുധനാഴ്ച വൈകീട്ട് ആറോടെ സെക്ടർ 69ലെ തുലിപ് ചൗക്കിന് സമീപം റോഡിന് നടുവിലൂടെ ഒരാൾ നഗ്നനായി ഓടുന്നത് കണ്ട ആളുകൾ പൊലീസിനെ വിവമരറിയിക്കുകയായിരുന്നു. ഇയാളുടെ പ്രവൃത്തി മൂലം ​റോഡിലെ ഗതാഗതവും സ്തംഭിച്ചിരുന്നു.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ ഒരു ഗ്രാമത്തിലേക്ക് ഓടിക്കയറി. ഇവിടെ വച്ച് നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട്ടു. തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഈ മാസം എട്ടിന് അമേരിക്കയിലെ ഫ്ലോറിഡയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 44കാരനാണ് ഇത്തരത്തിൽ റോഡിലൂടെ തുണിയില്ലാതെ നടന്നത്. പൊലീസ് പിടികൂടിയപ്പോൾ വിചിത്രവാദമാണ് ഇയാൾ ഉന്നയിച്ചത്. താൻ അന്യ​ഗ്രഹത്തിൽ നിന്ന് വന്നയാളാണ് എന്നായിരുന്നു ഇയാളുടെ മറുപടി.

ഒരാൾ വർത്ത് അവന്യൂവിലെ ബ്ലോക്ക്-200ലൂടെയായിരുന്നു ഇയാൾ പൂർണ ന​ഗ്നനായി നടന്നുപോയത്. പേരും മറ്റു വിവരങ്ങളും വ്യക്തമാക്കാൻ തയാറാവാതിരുന്നതോതോടെ പൊലീസുകാർ ഇയാളെ പാംബീച്ച് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. അവിടെയെത്തിയിട്ടും ഇയാൾ പേരുവിവരങ്ങൾ പറഞ്ഞില്ല.

തനിക്കൊരു സോഷ്യൽ സെക്യൂരിറ്റി നമ്പറോ ഐഡി കാർഡോ ഇല്ലെന്നും താൻ അന്യ​ഗ്രഹത്തിൽ നിന്നും വന്നയാളാണെന്നും ഇയാൾ അവകാശപ്പെട്ടു. മുമ്പ് വെസ്റ്റ് പാം ബീച്ചിലാണ് താൻ താമസിച്ചിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ജേസൺ സ്മിത്ത് എന്നാണ് ഇയാളുടെ പേരെന്ന് വ്യക്തമായി. പാം ബീച്ച് കൗണ്ടി ഷെരീഫിന്റെ ഓഫീസ് രേഖകൾ പ്രകാരം, സ്മിത്തിനെതിരെ ന​ഗ്നതാ പ്രദർശനം, അപമര്യാദയോടെ പെരുമാറുക, അറസ്റ്റ് തടയൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

കഴിഞ്ഞ വർഷം ഫ്ലോറിഡയിൽ ഒരു രാത്രി പാർട്ടിക്ക് ശേഷം മറ്റൊരു വീട്ടിൽ കയറി ന​ഗ്നനായി കുളിക്കുന്നതിനിടെ ഒരാളെ പിടികൂടിയിരുന്നു. ക്രിസ്മസ് ദിനത്തിൽ മറ്റൊരു വീടിന്റെ ബാത്ത് ടബ്ബിലാണ് ഇയാളെ നഗ്നനായി‌ കണ്ടെത്തിയത്. അറസ്റ്റിലായതോടെ, താൻ താമസിക്കുന്ന എയർബിഎൻബിയാണെന്ന് കരുതിയാണ് അവിടെ കയറിയതെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News