എൻആർസിയിൽ പേരുണ്ടെങ്കിലും 'വിദേശികളെ' നാടുകടത്തും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

അസമിൽ നിരവധി പേരെ 'വിദേശികളെന്ന്' കണ്ടെത്തി നാടുകടത്തിയ പശ്ചാത്തലത്തിലാണ് ഹിമന്ത ബിശ്വ ശർമയുടെ പ്രസ്താവന

Update: 2025-06-12 07:14 GMT

അസം: ദേശീയ പൗരത്വ രജിസ്റ്ററിൽ (എൻആർസി) പേരുണ്ടെങ്കിലും 'വിദേശികളെ' നാടുകടത്തുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിൽ എൻആർസി നടപ്പിലാക്കിയ രീതി സംശയത്തിന് ധാരാളം സാധ്യതകൾ നൽകുന്നു. ഒരു വ്യക്തിയുടെ പൗരത്വം നിർണ്ണയിക്കുന്നതിനുള്ള ഒരേയൊരു രേഖയായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെന്നും ഹിമന്ത പറഞ്ഞു.

അസമിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ ഔദ്യോഗിക രേഖയായ എൻആർസി 2019 ഓഗസ്റ്റ് 31ന് സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അപ്ഡേറ്റ് ചെയ്യുകയും 19 ലക്ഷത്തിലധികം അപേക്ഷകരെ ഒഴിവാക്കി പുറത്തിറക്കുകയും ചെയ്തു. എന്നാൽ ഇന്ത്യൻ രജിസ്ട്രാർ ജനറൽ ഇത് അറിയിച്ചിട്ടില്ലാത്തതിനാൽ വിവാദ രേഖയ്ക്ക് ഔദ്യോഗിക സാധുതയില്ല.

''നിരവധി ആളുകൾ അന്യായമായ മാർഗങ്ങളിലൂടെയാണ് എൻആർസിയിൽ പേരുകൾ രേഖപ്പെടുത്തിയത്. അതിനാൽ ബന്ധപ്പെട്ട വ്യക്തികൾ വിദേശികളാണെന്ന് അധികാരികൾക്ക് പൂർണ്ണമായും ബോധ്യപ്പെട്ടാൽ (വിദേശികളെ) അവരെ നാടുകടത്തുന്ന നയമാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്നത്.' ഡാരംഗിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഹിമന്ത പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News