യുപിയില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ചെറുമകനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി

1980ൽ ഘോസി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അന്തരിച്ച കേദാർ സിങ്ങിന്‍റെ ചെറുമകനാണ് ഹിമാൻഷു സിംഗ്

Update: 2023-01-09 05:40 GMT

മൗ: ഉത്തര്‍പ്രദേശിലെ മൗവില്‍ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എയുടെ ചെറുമകനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. ഹിമാൻഷു സിംഗ് (35)ആണ് കൊല്ലപ്പെട്ടത്. കോപഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം.1980ൽ ഘോസി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അന്തരിച്ച കേദാർ സിങ്ങിന്‍റെ ചെറുമകനാണ് ഹിമാൻഷു സിംഗ്.

ശനിയാഴ്ച രാത്രി 10 മണിയോടെ മഹുവാര്‍ ഗ്രാമത്തിലുള്ള ഏഴോളം പേര്‍ ചേര്‍ന്ന് ഹിമാൻഷു സിംഗിനെ മര്‍ദിക്കുകയായിരുന്നുവെന്ന് മൗ അഡീഷണൽ പൊലീസ് സൂപ്രണ്ട് ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു.വിഷയം അന്വേഷിക്കുകയാണെന്നും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും എ.എസ്.പി പറഞ്ഞു. ഹിമാന്‍ഷുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി ലൈറോ ഡോൺവാർ ഗ്രാമത്തിലെ ഒരു പഞ്ചായത്തിലേക്ക് പോയ ഹിമാന്‍ഷു അവിടെ വച്ച് ഒരു കൂട്ടം ആളുകളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീടത് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. വടികള്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ച സംഘം ഹിമാന്‍ഷുവിനെ അവിടെ ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സക്കിടെയായിരുന്നു അന്ത്യം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News