രാജസ്ഥാൻ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രാജേന്ദ്ര ഗുഡ ശിവസേനയിൽ ചേർന്നു

ഏകനാഥ് ഷിൻഡെയോടൊപ്പം ചേർന്ന് യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജേന്ദ്ര ഗുഡ

Update: 2023-09-09 10:02 GMT

രാജസ്ഥാൻ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രാജേന്ദ്ര ഗുഡ ശിവസേനയിൽ ചേർന്നു .ഏകനാഥ് ഷിൻഡെയോടൊപ്പം ചേർന്ന് യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജേന്ദ്ര ഗുഡ വ്യക്തമാക്കി. 

രാജസ്ഥാനില്‍ വര്‍ധിച്ച് വരുന്ന സ്ത്രീ പീഡനങ്ങളില്‍ നിയമസഭയിൽ സ്വന്തം  സർക്കാരിനെ ഗുഡ ചോദ്യം ചെയ്തത് വലിയ വിവാദമായിരുന്നു. സ്ത്രീകൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥലമായി രാജസ്ഥാൻ മാറിയെന്ന് ഗുഡ പറഞ്ഞു. ഇത് പ്രതിപക്ഷ കക്ഷികള്‍ ഏറ്റുപിടിച്ചതോടെ സർക്കാര്‍ പ്രതിരോധത്തിലായി.  ഇതോടെ മന്ത്രി സഭയില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്ന ഗുഡയെ പുറത്താക്കി. ഇതിന് പിന്നാലെയാണ് ഗുഡയുടെ ശിവസേന പ്രവേശനം. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News