സുഹൃത്തിനെ കവർച്ച ചെയ്യാൻ ക്വട്ടേഷൻ; നാലുപേർ അറസ്റ്റിൽ

മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു

Update: 2025-07-07 06:41 GMT

ബംഗളൂരു: ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് സുഹൃത്തിനെ കവർച്ച ചെയ്ത സംഭവത്തിൽ നാല് യുവാക്കളെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ കോളജിൽ ബിരുദ വിദ്യാർഥികളായ പവൻ, പ്രേം ഷെട്ടി, തരുൺ, അച്ചൽ എന്നിവരാണ് അറസ്റ്റിലായത്.

‘ജോളി റൈഡ്’ എന്ന വ്യാജേ ന സുഹൃത്ത് ചന്ദനെ കൊണ്ടുപോയി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിലാണ് ​പ്രതികളെ ചിക്കജാല പൊലീസ് പിടികൂടിയത്. കഴിഞ്ഞ മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം.

ചന്ദനെ ഒരു പാർട്ടിക്ക് ക്ഷണിച്ച പ്രതികൾ പബ്ബിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാറിൽ പോകുന്നതിനിടയിൽ ബൈക്കിലെത്തിയ ​രണ്ട് പ്രതികൾ കാർ തടഞ്ഞ് മൂന്ന് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. കവർച്ച നടത്തിയ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൂട്ടുകാരാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News