തമിഴ്‌നാട് തൂത്തുകുടിയിൽ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു

തിരുവനന്തപുരം ചാല സ്വദേശികളാണ് മരിച്ചത്

Update: 2022-09-09 08:03 GMT
Editor : afsal137 | By : Web Desk
Advertising

തൂത്തുകുടി: തമിഴ്‌നാട് തൂത്തുകുടിയിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. തിരുവനന്തപുരം ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, ചെറുമകൻ ഒരു വയസ്സുകാരൻ ആരവ് എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പഴനി ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോൾ ഇന്ന് രാവിലെയാണ് അപകടം.

മരിച്ചവരടക്കം 10 ബന്ധുക്കളാണ് ഇന്നോവയിൽ ക്ഷേത്ര ദർശനത്തിനായി ഇന്നലെ തൂത്തുകുടിയിലേക്ക് പോയത്. യാത്ര തിരിച്ച ശേഷം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബന്ധുക്കളായ ആർ പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ മുടി മുറിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇവർ തമിഴ്‌നാട്ടിലേക്കു പോയത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News