ഹൈദരാബാദിൽ നാല് വയസുകാരനെ തെരുവ് നായകൾ കടിച്ചുകൊന്നു

നിസാമാബാദ് സ്വദേശിയായ ഗംഗാധറിന്റെ മകൻ പ്രദീപിനെയാണ് നായകൾ ആക്രമിച്ചു കൊലപ്പെടുത്തിയത്.

Update: 2023-02-21 10:28 GMT

Dogs

ഹൈദരാബാദ്: ഹൈദരാബാദിൽ നാല് വയസുകാരനെ തെരുവ് നായകൾ കടിച്ചുകീറി കൊന്നു. നിസാമാബാദ് സ്വദേശിയായ ഗംഗാധറിന്റെ മകൻ പ്രദീപിനെയാണ് നായകൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പിലെ വാച്ച്മാനാണ് ഗംഗാധർ. ഞായറാഴ്ച കുട്ടികളെ തന്റെ കടയിലേക്ക് കൊണ്ടുവന്ന ഗംഗാധർ അവരെ സമീപത്ത് കളിക്കാൻ വിട്ടതായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ ഗംഗാധർ നായ്ക്കളെ ഓടിച്ച് കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നായ്ക്കൾ കുട്ടിയുടെ നേരെ ചാടി വീഴുന്നതും രക്ഷപ്പെടാനായി കുട്ടി എഴുന്നേറ്റ് ഓടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിലുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് നഗരവികസനകാര്യ മന്ത്രി കെ.ടി രാമറാവു പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News