മുംബൈ ചേരി മുതല്‍ മൈക്രോസോഫ്റ്റ് വരെ: ഷഹീന അത്തര്‍വാലയുടെ പോരാട്ട കഥ

കമ്പ്യൂട്ടറുകള്‍ ഒരു മികച്ച ലെവലര്‍ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു, അതിന്റെ മുന്നില്‍ ഇരിക്കുന്ന ആര്‍ക്കും അവസരങ്ങള്‍ ഉണ്ടാകും എന്ന് ഞാന്‍ മനസിലാക്കി

Update: 2022-01-29 10:52 GMT

ചേരിയില്‍ വളര്‍ന്ന  അനുഭവവവും അവിടെ നിന്നും മൈക്രോസോഫ്റ്റ് വരെ എത്തിയതിനെ കുറിച്ചും മൈക്രോസോഫ്റ്റിലെ ഡിസൈന്‍ ലീഡറായ ഷഹീന് അത്തര്‍വാല ട്വിറ്ററില്‍ പങ്കുവെച്ച അനുഭവ കഥ വൈറലാവുന്നു.

ചേരിയിലെ കഠിനമായ ജീവിതസാഹചര്യങ്ങള്‍, ലിംഗഭേദം, ലൈംഗിക പീഡനം എന്നിവ എന്നെ കൂടുതല്‍ ബുദ്ധിമുട്ടിച്ചു. അതിനാല്‍ വ്യത്യസ്തമായ ഒരു ജീവിതം കെട്ടിപ്പടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചെന്ന് അത്തര്‍വാല പറയുന്നു.

Advertising
Advertising


15 വയസ്സായപ്പോഴേക്കും, എനിക്ക് ചുറ്റുമുള്ള പല സ്ത്രീകളും നിസ്സഹായരും, ദുരുപയോഗം ചെയ്യപ്പെടുന്നവരും, സ്വന്തമായി തീരുമാനം എടുക്കാന്‍ കഴിയാത്തവരും ആണെന്ന് ഞാന്‍ മനസിലാക്കി. എന്നെ കാത്തിരിക്കുന്നതും ഇതേ വിധിയായിരിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഈ വിധി അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ലെന്ന് അവര്‍ പറയുന്നു.

സ്‌കൂളില്‍ വെച്ചാണ് ആദ്യമായി ഒരു കമ്പ്യൂട്ടര്‍  ടീച്ചർ അത്തര്‍വാലയിലേക്ക് ആകര്‍ഷിക്കുന്നത്. 'കമ്പ്യൂട്ടറുകള്‍ ഒരു മികച്ച ലെവലര്‍ ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു, അതിന്റെ മുന്നില്‍ ഇരിക്കുന്ന ആര്‍ക്കും അവസരങ്ങള്‍ ഉണ്ടാകും എന്ന് ഞാന്‍ മനസിലാക്കി.' അത്തര്‍വാല പറഞ്ഞു.

തന്റെ പിതാവിനെ പണം കടം വാങ്ങാന്‍ നിര്‍ബന്ധിച്ചു, അങ്ങനെ ഒരു പ്രാദേശിക കമ്പ്യൂട്ടര്‍ ക്ലാസില്‍ ചേരാനായി. സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങാന്‍ ആവശ്യമായ പണം സമ്പാദിക്കാനായി ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചു. അതിനുശേഷം, നിശ്ചയദാര്‍ഢ്യമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ലെന്ന് അത്തര്‍വാല പറയുന്നു.

'ഞാന്‍ പ്രോഗ്രാമിംഗ് ഉപേക്ഷിച്ച് ഡിസൈനില്‍ ഒരു കരിയര്‍ തെരഞ്ഞെടുത്തു. കാരണം സാധ്യതകള്‍ കൂടുതലായതിനാല്‍ ഡിസൈനിങ്ങിലാണ് എനിക്ക് വിശ്വാസം' അത്തര്‍വാല പറഞ്ഞു.

 വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിന് ശേഷം, കഴിഞ്ഞ വര്‍ഷം അത്തര്‍വാലയും കുടുംബവും ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറി. ഒരു ചേരിയില്‍ ജീവിക്കുകയും ഭക്ഷണം ഒഴിവാക്കുകയും ചെയ്ത കുട്ടിക്കാലത്തിനുശേഷം, ഈയൊരു വളര്‍ച്ച ഒരു വലിയ ചുവടുവയ്പ്പും കഠിനാധ്വാനത്തിന്റെ തെളിവുമാണെന്ന് അത്തര്‍വാല ധൈര്യ പൂര്‍വം പറയുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News