വിപണിവിലയിൽ കൂടുതൽ ഇന്ധന വില; കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ ഹരജി നൽകി

എണ്ണക്കമ്പനികൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് ഹരജി

Update: 2022-05-10 08:36 GMT

തിരുവനന്തപുരം: വിപണിവിലയിൽ കൂടുതൽ ഇന്ധന വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീംകോടതിയിൽ. എണ്ണക്കമ്പനികൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.

ബൾക്ക് പർച്ചേഴ്‌സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

ബൾക്ക് പർച്ചെയ്‌സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് നൽകിയിരുന്ന ഇന്ധനത്തിൻറെ വില കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്.

Advertising
Advertising

എന്നാൽ എണ്ണക്കമ്പനികൾ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വരെ ഡീസൽ കെ.എസ്.ആർ.ടി.സിക്ക് വേണം. ദിവസവും 60 ലക്ഷത്തിലധികവും ഒരു മാസം 18 കോടി രൂപയുടെയും അധിക ബാധ്യതയാണ് വരാൻ പോകുന്നത്.

താൽക്കാലികമായി പുറത്തെ പമ്പുകളെ ആശ്രയിച്ച് ഇന്ധനം വാങ്ങാനാണ് തീരുമാനം. പ്രതിമാസം 150 കോടിയിൽ അധികം രൂപ വരുമാനം കോർപ്പറേഷന് ഉണ്ടെങ്കിലും കടം തിരിച്ചടവിനും ഇന്ധന കമ്പനികൾക്കും നൽകാൻ മാത്രമെ തികയുന്നുള്ളൂ. പൂർണമായും സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News