അരക്കോടി രൂപ കൈക്കൂലി വാങ്ങി; ഗെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു

നോയിഡയിലെ കെ.ബി.സിങിന്‍റെ വസതിയിൽ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്

Update: 2023-09-05 11:04 GMT

ഡൽഹി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് [ഗെയിൽ] എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ബി.സിങ് അറസ്റ്റിൽ. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആണ് അറസ്റ്റ്. കൈക്കൂലി നൽകിയ ആള്‍ അടക്കം മറ്റ് നാലു പേരും അറസ്റ്റിലായിട്ടുണ്ട്.

ഗെയിൽ പദ്ധതിക്കായി ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്ത് നൽകാനായി 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ അറസ്റ്റ്. നോയിഡയിലെ സിങിന്‍റെ വസതിയിൽ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്.

ഡല്‍ഹി, നോയിഡ, വിശാഖപട്ടണം എന്നിവിടങ്ങളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News