ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്: 41 സീറ്റുകളില്‍ ബി.ജെ.പി; കോണ്‍ഗ്രസിന് രണ്ട് സീറ്റ് മാത്രം

മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിന് ശേഷമുണ്ടായ വന്‍ വിജയം ബി.ജെ.പിക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

Update: 2021-10-05 09:54 GMT
Advertising

ഗാന്ധിനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ നേട്ടം. ആകെയുള്ള 44 സീറ്റുകളില്‍ 41 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഒരു സീറ്റ് എ.എ.പി നേടി.

ഈ വര്‍ഷം ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിന് ശേഷമുണ്ടായ വന്‍ വിജയം ബി.ജെ.പിക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബി.ജെ.പി വന്‍ വിജയം സ്വന്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്ന് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. 2016ല്‍ ഗാന്ധിനഗറില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2021ല്‍ ഒരു സീറ്റും 17 ശതമാനം വോട്ട് വിഹിതവും നേടാനായെന്ന് എ.എ.പി അവകാശപ്പെട്ടു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News