ഗൗരവ് ഗൊഗോയ് അസം പിസിസി അധ്യക്ഷൻ; ജാകിർ ഹുസൈൻ സിക്ദർ അടക്കം മൂന്ന് വർക്കിങ് പ്രസിഡന്റുമാർ
അടുത്ത വർഷമാണ് അസമിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂഡൽഹി: ഗൗരവ് ഗൊഗോയിയെ പുതിയ അസം പിസിസി പ്രസിഡന്റായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. ജാകിർ ഹുസൈൻ സിക്ദർ, റോസെലീന ടിർക്കി, പ്രദീപ് സർക്കാർ എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. നിലവിലെ പിസിസി അധ്യക്ഷൻ ഭൂപൻ കുമാർ ബോറയുടെ പ്രവർത്തനങ്ങൾക്ക് പാർട്ടി അധ്യക്ഷൻ ഖാർഗെ നന്ദി രേഖപ്പെടുത്തി.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പാർട്ടിക്ക് പുതിയ മുഖം നൽകുന്നതിന്റെ ഭാഗമായാണ് നേതൃമാറ്റം. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ക്യാമ്പയിൻ കമ്മിറ്റി അടക്കമുള്ള വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരെയും കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്യാമ്പയിൻ കമ്മിറ്റി: ഭൂപൻ കുമാർ ബോറ, കോർഡിനേഷൻ കമ്മിറ്റി: ദേബബ്രത സൈകായി, പ്രകടനപത്രിക കമ്മിറ്റി: പ്രദ്യുത് ബോർദോലോയ്, പബ്ലിസിറ്റി കമ്മിറ്റി: റാകിബുൽ ഹുസൈൻ എന്നിവരാണ് സബ് കമ്മിറ്റി ഭാരവാഹികൾ.