'ഒന്നും സൗജന്യമല്ല, ഇതാണ് വില': പ്രളയ ഭീതിക്കിടെ കെജ്‍രിവാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗൗതം ഗംഭീർ

ഡൽഹി ഒരു ഗട്ടറായി മാറി. ഡൽഹി നിവാസികളെ ഉണരൂ എന്ന് ഗൗതം ഗംഭീർ

Update: 2023-07-13 09:37 GMT
Advertising

ഡല്‍ഹി: ഡല്‍ഹി പ്രളയഭീതിയുടെ വക്കില്‍ നില്‍ക്കെ കെജ്‍രിവാള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. സൗജന്യങ്ങളുടെ വില ഇതാണെന്ന് പറഞ്ഞ ഗംഭീര്‍, ഡൽഹിക്കാരോട് ഉണരാനും അഭ്യർഥിച്ചു.

"ഡൽഹി നിവാസികളെ ഉണരൂ. ഡൽഹി ഒരു ഗട്ടറായി മാറി. ഒന്നും സൗജന്യമല്ല, ഇതാണ് വില!!"- എന്നാണ് ഈസ്റ്റ് ഡൽഹി എം.പി ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തത്. ക്ഷേമപദ്ധതികളുടെ ഭാഗമായി സൌജന്യങ്ങള്‍ നല്‍കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാരെന്നും പ്രളയത്തെ നേരിടാന്‍ ഒന്നും ചെയ്യുന്നില്ലെന്നുമാണ് ഗംഭീറിന്‍റെ വിമര്‍ശനം.

ഡല്‍ഹിയില്‍ പ്രളയം നാശം വിതയ്ക്കാന്‍ കാരണം എ.എ.പി സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും മുന്നൊരുക്കമില്ലായ്മയുമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം. അതേസമയം യമുനയിലെ ജലനിരപ്പ് ഇത്രയും ഉയര്‍ന്ന സാഹചര്യം ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലെന്നും ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ മുൻഗണനയെന്നും എ.എ.പി സർക്കാർ പ്രതികരിച്ചു. യമുനാ തീരത്ത് നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുകയാണ്. വെള്ളം പൊങ്ങിയതോടെ ഡൽഹിയിലെ മൂന്നു കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്റുകൾ അടച്ചു. ഇതോടെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാണ്.

ഡൽഹിയിലെ സ്കൂളുകളും കോളജുകളും ഞായറാഴ്ച വരെ അടച്ചിടും. എല്ലാ സർക്കാർ ഓഫീസുകളും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറുമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിനു ശേഷം അരവിന്ദ് കെജ്‍രിവാള്‍ അറിയിച്ചു. 

Summary- As several parts of Delhi were submerged due to an unprecedented rise in the level of Yamuna, BJP MP and former cricketer Gautam Gambhir hit out at the Arvind Kejriwal government and urged Delhiites to wake up.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News