'അരവിന്ദ് കെജ്‌രിവാൾ ഞങ്ങളെ കോപ്പിയടിക്കുന്നു' : ഗോവമുഖ്യമന്ത്രി

ആം.ആദ്മി.പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വിശ്വാസികള്‍ക്ക് തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ തീർത്ഥാടനത്തിന്‌ അവസരമൊരുക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു

Update: 2021-11-03 16:47 GMT
Advertising

ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തങ്ങളെ കോപ്പിയടിക്കുകയാണെന്ന് ബി.ജെ.പി നേതാവും ഗോവ മുഖ്യമന്ത്രിയുമായ പ്രമോദ് സാവന്ദ്. അരവിന്ദ് കെജ്ര്രിവാള്‍ ഗോവയിൽ നടത്തുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പലതും ബി.ജെ.പി യുടെ കോപ്പിയടിച്ചതാണെന്ന് പ്രമോദ് സാവന്ദ് പറഞ്ഞു.ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ തീർത്ഥാടന കേന്ദ്രങ്ങളിൽ സൗജന്യ സന്ദർശനത്തിന് അവസരമൊരുക്കുമെന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം ബി.ജെ.പി നേരത്തെ നൽകിയ വാഗ്ദാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

'കഴിഞ്ഞ ബഡ്ജറ്റിൽ ഗോവ ഗവർമെന്റ് നേരത്തെ പ്രഖ്യാപിച്ച പദ്ധതിയാണ് ആരാധനാ കേന്ദ്രങ്ങളിൽ സൗജന്യ സന്ദർശനത്തിന് അവസരമൊരുക്കുമെന്നത്. ഞങ്ങളുടെ പദ്ധതികളെ അദ്ദേഹം കോപ്പിയിക്കുകയാണ്. അദ്ദേഹം ഒരു കോപ്പിമാസ്റ്ററാണ്'. പ്രമോദ് സാവന്ദ് പറഞ്ഞു.

ആം.ആദ്മി.പാർട്ടി ഗോവയിൽ അധികാരത്തിലെത്തിയാൽ ഹിന്ദുക്കൾക്ക് അയോധ്യയിലേക്കും ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണിയിലേക്കും മുസ്ലീങ്ങൾക്ക് അജ്മീറിലേക്കും സായ് ബാബയുടെ ആരാധകർക്ക് ഷിർധി ക്ഷേത്രത്തിലേക്കും സൗജന്യതീർത്ഥാടനത്തിന് അവസരമൊരുക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു .ആദ്യ രണ്ട് വർഷത്തിനകം തന്നെ 35000 പേർക്ക് എ.സി കോച്ചുകളിൽ തീർത്ഥാടന കേന്ദ്രങ്ങളിലെത്താനുള്ള സൗകര്യമൊരുക്കുമെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News