പരസ്ത്രീ ബന്ധം ചോദ്യം ചെയ്തു; ആഡംബര ഹോട്ടലിലെ മാനേജര്‍ ഭാര്യയെ കടലില്‍ മുക്കിക്കൊന്നു

ലഖ്‌നൗവിലെ ശാരദാ നഗർ സ്വദേശിയാണ് ദിക്ഷ

Update: 2024-01-22 06:23 GMT

പ്രതീകാത്മക ചിത്രം

പനാജി: പരസ്ത്രീബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ കടലില്‍ മുക്കിക്കൊന്നു. ഗോവയിലെ ആഡംബര ഹോട്ടലിലെ മാനേജരായ ഗൗരവ് കത്യാറാണ്(29) ഭാര്യ ദിക്ഷ ഗംഗ്‍വാറിനെ(27) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച സൗത്ത് ഗോവ ബീച്ചിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഐസ്ക്രീം വാങ്ങുന്നതിനിടെ ഭാര്യ മുങ്ങിമരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് കൊലപാതകം മുങ്ങിമരണമായി ചിത്രീകരിക്കാന്‍ ഗൗരവ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

ലഖ്‌നൗവിലെ ശാരദാ നഗർ സ്വദേശിയാണ് ദിക്ഷ. സൗത്ത് ഗോവയിലെ കോൾവയിൽ മാരിയറ്റ് ഇന്‍റര്‍നാഷണലിന്‍റെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടലില്‍ ഗൗരവ് കഴിഞ്ഞ ഏഴു വര്‍ഷമായി ജോലി ചെയ്യുകയാണ് ഗൗരവ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെങ്കിലും വിവാഹേതര ബന്ധത്തെ തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്താൻ കത്യാർ തീരുമാനിച്ചതെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.45 ഓടെ ദമ്പതികൾ ദക്ഷിണ ഗോവയിലെ കാബോ-ഡി-രാമയിലെ രാജ്ബാഗ് ബീച്ചിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.“പ്രതി വെള്ളത്തിൽ ഇറങ്ങുന്നതിന് മുമ്പ് ഭാര്യയെ കടൽത്തീരത്തെ ഒരു പാറക്കെട്ടിലേക്ക് കൊണ്ടുപോയി. വഴക്കിനുശേഷം കടലില്‍ മുക്കിക്കൊല്ലുകയായിരുന്നു,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതു കണ്ട ഒരാള്‍ പൊലീസിൽ വിവരമറിയിക്കുകയും കുങ്കോലിം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഗൗരവിന്‍റെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നി.

പ്രദേശവാസി ചിത്രീകരിച്ചതെന്നു കരുതപ്പെടുന്ന വീഡിയോയില്‍ ഗൗരവ് കടലില്‍ നിന്നും കയറുന്നതും പിന്നീട് ഭാര്യ മരിച്ചോ എന്നു സ്ഥിരീകരിക്കാന്‍ തിരികെ വെള്ളത്തിലേക്ക് ഇറങ്ങുന്നതും കാണാം. യുവതിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News