ലക്ഷദ്വീപിലെ മദ്യവിൽപന സംസ്‌കാരത്തെ മാറ്റിമറിക്കാനുള്ള നീക്കം:മുഹമ്മദ് ഫൈസൽ എംപി

മദ്യ നിരോധനം തുടരുന്ന ഗുജറാത്തിൽ ടൂറിസം നടക്കുന്നുണ്ടെന്നും അതിനാൽ മദ്യം ടൂറിസത്തിന്റെ ഭാഗമെന്ന വാദം തള്ളിക്കളയണമെന്നും ഫൈസൽ

Update: 2023-08-11 07:56 GMT
Advertising

വഴിയോരങ്ങളിൽ മദ്യം വിൽക്കാനുള്ള ശ്രമം ലക്ഷദ്വീപിന്റെ സംസ്‌കാരത്തെ മാറ്റിമറിക്കാനുള്ള നീക്കമാണെന്ന് മുഹമ്മദ് ഫൈസൽ എംപി. മദ്യ നിരോധനം പിൻവലിച്ചത് ഏകപക്ഷീയമായാണെന്നും എക്‌സൈസ് റെഗുലേഷന്റെ നടപടിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേൽ ദ്വീപിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും മുഹമ്മദ് ഫൈസൽ കുറ്റപ്പെടുത്തി.

മദ്യ നിരോധനം തുടരുന്ന ഗുജറാത്തിൽ ടൂറിസം നടക്കുന്നുണ്ടെന്നും അതിനാൽ മദ്യം ടൂറിസത്തിന്റെ ഭാഗമെന്ന വാദം തള്ളിക്കളയണമെന്നും എംപി വ്യക്തമാക്കി. നിലവിൽ ടൂറിസത്തിന്റെ ഭാഗമായി മനുഷ്യവാസമില്ലാത്ത ദ്വീപിൽ മദ്യനിരോധനത്തിന് ഇളവുണ്ടെന്നും മദ്യ നിരോധനം പിൻവലിക്കുന്നതിലും ഹിജാബ് നിരോധനത്തിലും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകുമെന്നും ഫൈസൽ അറിയിച്ചു.

ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നടപടികൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ലക്ഷദ്വീപിലെ ജനങ്ങൾ രണ്ടര വർഷമായി ബുദ്ധിമുട്ടിലാണെന്നും ഫൈസൽ എംപി പറഞ്ഞു. ദ്വീപിലെ സ്‌കൂളുകളിൽ നിന്ന് യൂണിഫോമിന്റെ ഭാഗമായിരുന്ന ഹിജാബിനെ ഒഴിവാക്കിയിരിക്കുകയാണ്. സ്‌കൂൾ യൂണിഫോമിൽ നിന്ന് തട്ടമൊഴിവാക്കിയത് പെൺകുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും എംപി പറഞ്ഞു. സ്‌കൂൾ ഭക്ഷണത്തിൽ നിന്ന് നേരത്തെ മാംസാഹാരം ഒഴിവാക്കിയ തീരുമാനത്തിൽ സുപ്രിംകോടതിയിൽ നിന്ന് ഇക്കാര്യത്തിൽ കേന്ദ്രത്തിന് തിരിച്ചടി ഉണ്ടായിരുന്നു.


Full View


Government is trying to change the culture of Lakshadweep by selling liquor: Mohammad Faisal MP

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News