അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചത് സർക്കാർ; ഇന്ത്യയിലെ മാധ്യമ സെൻസർഷിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് എക്സ്

ഒരു മണിക്കൂറിനുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌ത നിലയിൽ തുടരണമെന്നും അറിയിച്ചതായി എക്സ് വെളിപ്പെടുത്തി

Update: 2025-07-09 01:05 GMT

ന്യൂഡൽഹി: അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ഉൾപ്പടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാരാണ് നിർദേശിച്ചതെന്ന് എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സ്. ശരിയായ ന്യായീകരണം നൽകാതെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചതെന്നും  പോസ്റ്റിൽ പറയുന്നു. ഒരു മണിക്കൂറിനുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ആവശ്യപ്പെട്ടതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്‌ത നിലയിൽ തുടരണമെന്നും അറിയിച്ചതായി എക്സ് വെളിപ്പെടുത്തി.

Advertising
Advertising

തൽഫലമായി ആഗോള വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് എക്സ് പ്ലാറ്റ്‌ഫോമിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്‌തു. പിന്നീട് പൊതുജന പ്രതിഷേധത്തെത്തുടർന്ന് അക്കൗണ്ട് അൺബ്ലോക്ക് ചെയ്യാൻ സർക്കാർ തന്നെ കമ്പനിയോട് അഭ്യർഥിച്ചതായും എക്‌സ് പോസ്റ്റിൽ പറയുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന മാധ്യമ സെൻസർഷിപ്പിൽ ആശങ്ക പ്രകടിപ്പിച്ച എക്സ് ലഭ്യമായ എല്ലാ നിയമപരമായ ഓപ്ഷനുകളും പരിശോധിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.

'ഈ ബ്ലോക്ക് ചെയ്യൽ ഉത്തരവുകൾ കാരണം ഇന്ത്യയിൽ നടക്കുന്ന മാധ്യമ സെൻസർഷിപ്പിനെക്കുറിച്ച് ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. ലഭ്യമായ എല്ലാ നിയമപരമായ ഓപ്ഷനുകളും എക്സ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്തമായി ഈ എക്സിക്യൂട്ടീവ് ഉത്തരവുകൾക്കെതിരെ നിയമപരമായ വെല്ലുവിളികൾ കൊണ്ടുവരാനുള്ള സാധ്യത ഇന്ത്യൻ നിയമത്താൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ബാധിച്ച ഉപയോക്താക്കളോട് കോടതികൾ വഴി നിയമപരമായ പരിഹാരങ്ങൾ തേടാൻ ഞങ്ങൾ അഭ്യർഥിക്കുന്നു.' എക്സ് പറയുന്നു. അതേസമയം, റോയിട്ടേഴ്‌സിന്റെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചുവെന്ന വാർത്ത മന്ത്രാലയം നിഷേധിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News