ആറാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ; ഒടുവിൽ കേസ്

11കാരിയെ മോശമായി സ്പർശിച്ചെന്നാണ് പരാതി.

Update: 2023-01-16 16:15 GMT

അജ്മീർ: ആറാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ അധ്യാപകനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ​ഗ്രാമവാസികൾ. രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ ഭാൻവ്ത ​ഗ്രാമത്തിലാണ് സംഭവം.

ഇവിടുത്തെ ​സർക്കാർ സ്കൂൾ അധ്യാപകനായ മഹാലക്ഷ്മൺ മേഘവൻഷിക്കെതിരെയാണ് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയത്. 11കാരിയെ മോശമായി സ്പർശിച്ചെന്നാണ് പരാതി.

തുടർന്നാണ് അധ്യാപകനെതിരെ ​ഗ്രാമീണർ രം​ഗത്തെത്തിയതും മരത്തിൽ കെട്ടിയിട്ടതും മർദിച്ചതും. ഇതോടെ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇതിനു പിന്നാലെ, അധ്യാപകൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രം​ഗത്തെത്തിയ ഒരു സംഘം സ്കൂൾ ​ഗേറ്റടച്ച് പ്രതിഷേധിക്കുകയും ചെയ്തു.

അധ്യാപകൻ ലൈം​ഗികാതിക്രമം നടത്തിയെന്നുകാട്ടി പിസ്നഘാൻ പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു എന്ന് ഡെപ്യൂട്ടി എസ്.പി പറഞ്ഞു. വെള്ളിയാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ പെൺകുട്ടി വളരെയധികം പരിഭ്രാന്തയും ഭയചകിതയുമായിരുന്നു എന്ന് മാതാപിതാക്കൾ പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അധ്യാപകനായ മഹാലക്ഷ്മൺ മേഘ്‌വൻഷി മോശമായ ഉദ്ദേശത്തോടെ തന്നെ സ്പർശിച്ചെന്ന് പെൺകുട്ടി പറഞ്ഞതും തുടർന്ന് അവർ പരാതി നൽകിയതും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News